ETV Bharat / state

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി പിസി ജോർജ്

കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി പിസി ജോർജ് രംഗത്തെത്തിയത്.

തദ്ദേശ തിരഞ്ഞെടുപ്പ്  തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കണം  പിസി ജോർജ്  കോട്ടയം  postpone the local elections  PC George  കൊവിഡ് വ്യാപനം  local elections
തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി പിസി ജോർജ്
author img

By

Published : Oct 27, 2020, 4:26 PM IST

Updated : Oct 27, 2020, 7:53 PM IST

കോട്ടയം: 2020 ഡിസംബർ മാസത്തിൽ കേരളത്തിലെ തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി പിസി ജോർജ് എംഎൽഎ. കൊവിഡ് വ്യാപനവും സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയും പരിഗണിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടി വച്ച് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തണമെന്നാണ് പിസി ജോർജ് ആവശ്യപ്പെട്ടത്. അധികാരസ്ഥാനങ്ങൾ കരസ്ഥമാക്കാനുള്ള തത്രപ്പാടിൽ ഇരുപതിനായിരത്തോളം വരുന്ന പഞ്ചായത്ത്, മുൻസിപ്പൽ, കോർപ്പറേഷൻ, സ്ഥാനാർഥികൾ മത്സരിക്കുമ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ സമ്പൂർണ്ണമായും പരാജയപ്പെടുമെന്നതാണ് പിസി ജോർജിൻ്റെ വാദം.

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി പിസി ജോർജ്

വൈറസ് വ്യാപനത്തിന് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന ഡിസംബർ മാസത്തിലെ കാലവസ്ഥയും കണക്കിലെടുക്കണമെന്നും ഇത് സംബന്ധിച്ച കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുടെ മുന്നറിയിപ്പ് ഗൗരവമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് കൂടിയെത്തുമ്പോൾ സ്ഥിതി കൂടുതൽ സങ്കീർണ്ണമാകുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് മാറ്റി വെച്ച് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം തദ്ദേശ തെരഞ്ഞെടുപ്പ് കൂടി നടത്തണമെന്ന ആവശ്യം പിസി ജോർജ് മുന്നോട്ട് വയ്ക്കുന്നത്.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുന്നതിന് പ്രത്യേക നിയമ നിർമ്മാണം ആവശ്യമില്ലാത്തതിനാൽ പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ച് ആറ് മാസം വരെ ഭരണ ഭേദഗതി ഇല്ലാതെ തന്നെ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കമെന്നുള്ളപ്പോൾ മൂന്ന് മാസമെങ്കിലും തെരഞ്ഞെടുപ്പ് നീട്ടണമെന്നാണ് പിസി ജോർജ് പറയുന്നത്. ഈ വിഷയം ഉന്നയിച്ച് രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും നിവേദനം സമർമ്മിപ്പിച്ചതായും പിസി ജോർജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യമുന്നയിച്ച് മൂന്നാം തിയതി സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസം അനുഷ്ടിക്കുമെന്നും പിസി ജോർജ് കോട്ടയത്ത് പറഞ്ഞു.

അതെ സമയം പിസി ജോർജിൻ്റെയും കേരളാ ജനപക്ഷ മുന്നണിയുടെയും മുന്നണി പ്രവേശനം സംബന്ധിച്ച കാര്യങ്ങളിൽ നിന്നും പിസി ഒഴിഞ്ഞു മാറി. മുന്നണി പ്രവേശനത്തിനായി ആരുടെയും കാല് പിടിച്ചിട്ടില്ലെന്നും മുന്നണികളിൽ എത്താനും എത്താതിരിക്കാനുമുള്ള സാധ്യതകൾ ഉണ്ടെന്നും പിസി ജോർജ് പറഞ്ഞു.

Last Updated : Oct 27, 2020, 7:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.