കോട്ടയം: കേരളത്തെ കൊവിഡിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചത് മുഖ്യമന്ത്രിയുടെ സ്വാർഥ താത്പര്യമാണെന്ന് പി.സി. ജോർജ്. കൊവിഡ് കാലം മുതലെടുത്തുകൊണ്ട് ഓൺലൈനിലൂടെ കേരളം മുഴുവൻ തൻ്റെ പേരെഴുതിയ കല്ല് നിറയ്ക്കുകയാണ് മുഖ്യമന്ത്രിയെന്നും കൊവിഡ് കാലത്ത് പ്രതിഷേധങ്ങൾ ഉയരില്ല എന്നതിനാൽ സ്വന്തം ഇഷ്‌ടങ്ങൾ നടപ്പാക്കുകയാണ് മുഖ്യമന്ത്രിയെന്നും പി.സി. ജോർജ് പറഞ്ഞു.
ഹൈന്ദവ വിശ്വാസികളെ അവഹേളിച്ച മുഖ്യമന്ത്രി ആൾ ദൈവമാകാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രിയെ ദൈവമായി ചിത്രികരിച്ച് ഫ്ലക്‌സ് ബോർഡ് സ്ഥാപിച്ച ഡിവൈഎഫ്ഐക്കാർക്കെതിരെ കേസെടുക്കയാണ് വേണ്ടെതെന്നും പി.സി. ജോർജ് പറഞ്ഞു.
കേന്ദ്ര സർക്കാർ നൽകുന്ന സൗജന്യ റേഷൻ സംസ്ഥാന സർക്കാർ കിറ്റായി കൊടുക്കുന്നുവെന്നല്ലാതെ കേരളത്തിലെ ജനങ്ങൾക്കായി മുഖ്യമന്ത്രി ഒന്നുo ചെയ്‌തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. കിറ്റിൽ ഒരു മുഴo കയർ കൂടി വയ്ക്കണമെന്നും പി.സി. ജോർജ് കൂട്ടിചേർത്തു.
കൂടാതെ, കേരളത്തിലെ സഹകരണ മേഖല തകർന്നുവെന്നും പി.സി. ജോർജ് പറഞ്ഞു. സഹകരണ ബാങ്കുകളിലെ തട്ടിപ്പിൽ അന്വേഷണം ശരിയായ രീതിയിൽ നടത്തണമെന്നും സഹകരണ മന്ത്രി കുറ്റക്കാരെ കണ്ടുപിടിക്കാൻ നടപടിയെടുക്കണമെന്നും ഇത്തരം കൊള്ളകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാലാ രൂപതയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ചാണ് പി.സി. ജോർജ് സംസാരിച്ചത്. ഹിന്ദുവിനും, ക്രിസ്രത്യാനിയും മാത്രം ജനസംഖ്യ നിയന്ത്രിക്കുന്നത് എന്തിനാണെന്നും ഒരോ മതത്തിനും പ്രത്യേക നിയമം ഇല്ലന്നും പിസി ജോർജ് പറഞ്ഞു. യുഡിഎഫിനൊപ്പം ചേരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കോട്ടയം പ്രസ് ക്ലബിൽ നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Also Read: അഞ്ചിൽ കൂടുതല്‍ കുട്ടികളുണ്ടെങ്കിൽ ധനസഹായം ; ആനുകൂല്യങ്ങളുമായി പാലാ രൂപത