കോട്ടയം : പാലായില്‍ ജീപ്പിടിച്ച് സ്‌കൂട്ടറില്‍ മകനൊപ്പം യാത്ര ചെയ്‌ത വീട്ടമ്മ മരിച്ചു (Pala Road Accident). അരുണാപുരം ചേലമറ്റം പോളിന്‍റെ ഭാര്യ ജെസിയാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മകന്‍ ജസ്റ്റിന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹത്തെ കിടങ്ങൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ മുത്തോലി ആണ്ടൂര്‍ക്കവലയില്‍ ചൊവ്വാഴ്‌ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ അരുണാപുരം ഭാഗത്ത് വച്ച് ജീപ്പ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ ജെസി തല്‍ക്ഷണം മരിച്ചു.
സംഭവത്തില്‍ കിടങ്ങൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഏറ്റുമാനൂരില്‍ രണ്ട് സ്‌കൂട്ടര്‍ യാത്രികര്‍ ലോറിക്കടിയില്‍പെട്ട് മരിച്ചതിന് പിന്നാലെയാണ് പാലായിലും അപകടമുണ്ടായത്.