ETV Bharat / state

പാലാ സിവിൽ സ്റ്റേഷനിൽ പിന്നിൽ മാലിന്യ കൂമ്പാരം - പാലാ സിവിൽ സ്റ്റേഷൻ

സിവില്‍ സ്റ്റേഷന്‍ ഉദ്യോഗസ്ഥരും ജീവനക്കാരും തന്നെയാണ് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത്

പാലാ
author img

By

Published : Jul 27, 2019, 9:17 PM IST

കോട്ടയം: പാലാ സിവില്‍ സ്റ്റേഷനിലെ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസറുടെ കാര്യാലയത്തിന് പിന്നില്‍ മാലിന്യം കുന്നുകൂടുന്നു. ഭക്ഷണാവശിഷ്ടങ്ങളും പേപ്പറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളുമടക്കം ലാന്‍ഡ് അക്വിസിഷന്‍ സ്പെഷ്യല്‍ തഹസില്‍ദാരുടെ ഓഫീസിന് പിൻവശം മാലിന്യകൂമ്പാരമായി മാറിയിരിക്കുകയാണ്. സിവില്‍ സ്റ്റേഷന്‍ ഉദ്യോഗസ്ഥരും ജീവനക്കാരും തന്നെയാണ് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത്. എന്നാൽ ഓഫീസിന് പിന്നില്‍ മാലിന്യം നിക്ഷേപിക്കരുതെന്ന കര്‍ശന നിര്‍ദേശം നേരത്തെ തന്നെയുണ്ടായിരുന്നതാണ്. മാലിന്യം യഥാക്രമം നീക്കം ചെയ്യാത്തത് മൂലം തെരുവുനായ്ക്കളുടെയും എലികളുടെയും ശല്യം ഓഫീസ് പരിസരത്ത് പെരുകിയിരിക്കുകയാണ്.

Intro:Body:പാലാ സിവില്‍ സ്റ്റേഷനിലെ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസറുടെ കാര്യാലയത്തിന് പിന്നില്‍ മാലിന്യക്കൂന്പാരം. സിവില്‍ സ്റ്റേഷന്‍ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സംഭാവനകള്‍ തന്നെയാണിത്. ഭക്ഷണാവശിഷ്ടങ്ങളും പേപ്പറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളുമടക്കമാണ് ഇവിടെ തള്ളുന്നത്.

ലാന്‍ഡ് അക്വിസിഷന്‍ സ്പെഷ്യല്‍ തഹസില്‍ദാരുടെ ഓഫീസിന് പിന്നിലാണ് ഈ മാലിന്യംതള്ളല്‍. ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളുന്നതോടെ കാക്കകളും തെരുവുനായ്ക്കളും ഇവിടെയത്തുന്നുണ്ട്. എലിശല്യവും ഇവിടെ അനുഭവപ്പെടുന്നുണ്ട്. 20-ഓളം ജീവനക്കാരുള്ള ഈ ഓഫീസിന്‍റെ ജനാലകള്‍, ദുര്‍ഗന്ധം മൂലം ഇപ്പോള്‍ തുറക്കാറില്ല.

ഡിസ്പോസിബിള്‍ പ്ലേറ്റുകള്‍, കവറുകള്‍, ഭക്ഷണംകൊണ്ടുവരുന്ന പേപ്പറുകള്‍ എന്നിവയടക്കമാണ് കൂടിക്കിടക്കുന്നത്. ഇവിടെയുണ്ടായിരുന്ന വേസ്റ്റ് ബിന്‍ നിറഞ്ഞതോടെയാണ് മാലിന്യം വലിച്ചെറിഞ്ഞുതുടങ്ങിയത്. അതേസമയം, ഓഫീസിന് പിന്നില്‍ മാലിന്യം നിക്ഷേപിക്കരുതെന്ന് നേരത്തെ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതാണെങ്കിലും മാറ്റമുണ്ടായിട്ടില്ല.

ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളുന്നതോടെ എലികള്‍ ഇവിടെയാകെ മണ്ണ് കുത്തിയിളക്കിയ നിലയിലാണ്. മഴ പെയ്യുന്പോള്‍ ഇവിടെയാകെ ചെളി നിറയുന്നതിനും ഇത് കാരണമാകുകയാണ്. അതേസമയം, ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇതിന് പിന്നിലെന്നതിനാല്‍ ആരും പരാതിപ്പെടാനും മുന്നോട്ട് വരുന്നില്ല.

(no byte)Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.