ETV Bharat / state

അക്രമസംഭവങ്ങളില്‍ പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നു: ഉമ്മന്‍ ചാണ്ടി - കോട്ടയം യുഡിഎഫ് മാര്‍ച്ച്

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി പൊലീസ് തേര്‍വാഴ്‌ച നടത്തുകയാണെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി

oommen chandy  kottayam police  kottayam udf march  കോട്ടയം യുഡിഎഫ് മാര്‍ച്ച്  ഉമ്മന്‍ ചാണ്ടി
കോട്ടയത്ത് പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നു: ഉമ്മന്‍ ചാണ്ടി
author img

By

Published : Jun 26, 2022, 2:18 PM IST

കോട്ടയം: കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുള്ള പൊലീസ് നടപടി തികച്ചും ഏകപക്ഷീയമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിച്ചിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി പൊലീസ് തേര്‍വാഴ്‌ച നടത്തുകയാണെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് സംസാരിക്കുന്നു

പൊലീസ് നോക്കി നിൽക്കേ സിപിഎം പ്രവർത്തകർ കോൺഗ്രസുകാരെ മർദിച്ചു. കേസെടുത്തത് കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ മാത്രമാണ്. കോട്ടയം കലക്‌ടറേറ്റ് മാര്‍ച്ചില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്രൂര മര്‍ദനമാണ് നേരിട്ടത്.

സംഘർഷത്തിനടയിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റത് ബാരിക്കേഡ് വീണാണ്. ബാരിക്കേഡ് പൊലീസ് ബലമായി കെട്ടാത്തതാണ് പരിക്ക് പറ്റാൻ കാരണം. ഉദ്യോഗസ്ഥന് പരിക്കേറ്റ ശേഷം പൊലീസുകാർ പ്രവർത്തകരെ നേരീട്ടത് ക്രൂരമായിട്ടാണെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Also read: കോട്ടയം കലക്‌ടറേറ്റ് മാര്‍ച്ച്: അഞ്ച് യുഡിഎഫ് പ്രവര്‍ത്തകരെ ജാമ്യമില്ല വകുപ്പ് ചുമത്തി കസ്‌റ്റഡിയിലെടുത്തു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.