ETV Bharat / state

ജോലിയ്ക്കായി എത്തിച്ച ആളെച്ചൊല്ലിയുണ്ടായ തർക്കം; കുത്തേറ്റ വയോധികന്‍ കൊല്ലപ്പെട്ടു

ഏറ്റുമാനൂരിനു സമീപം കട്ടച്ചിറയിൽ വയോധികർ തമ്മിലുണ്ടായ വാക്കേറ്റവും തർക്കത്തിനുമൊടുവിൽ കുത്തേറ്റയാൾ കൊല്ലപ്പെട്ടു.

old man was stabbed and died in kottayam  dispute over a person who was brought to work  old man killing in kottayam  kottayam old man death  old man death in kottayam  kottayam latest crime news  latest news in kottayam  kottayam news today  ജോലിയ്ക്കായി എത്തിച്ച ആളെച്ചൊല്ലിയുണ്ടായ തർക്കം  കുത്തേറ്റ വയോധകന്‍ കൊല്ലപ്പെട്ടു  വയോധികർ തമ്മിലുണ്ടായ വാക്കേറ്റവും  ഏറ്റുമാനൂരിനു സമീപം കട്ടച്ചിറയിൽ  കൊലപാതകത്തില്‍ കലാശിച്ച തര്‍ക്കം  എം കെ കുഞ്ഞുമോന്‍റെ മരണം  വയോധികർ തമ്മിലുണ്ടായ വാക്കുതര്‍ക്കം  കോട്ടയം വയോധകന്‍റെ കൊലപാതകം  കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത  കോട്ടയം ഇന്നത്തെ പ്രധാന വാര്‍ത്ത
ജോലിയ്ക്കായി എത്തിച്ച ആളെച്ചൊല്ലിയുണ്ടായ തർക്കം; കുത്തേറ്റ വയോധകന്‍ കൊല്ലപ്പെട്ടു
author img

By

Published : Sep 6, 2022, 11:02 PM IST

കോട്ടയം: ഏറ്റുമാനൂരിനു സമീപം കട്ടച്ചിറയിൽ വയോധികർ തമ്മിലുണ്ടായ വാക്കേറ്റവും തർക്കത്തിനുമൊടുവിൽ കുത്തേറ്റയാൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടയാളുടെ കൃഷി സ്ഥലത്ത് ജോലിയ്ക്കായി എത്തിച്ച ആളെച്ചൊല്ലിയുണ്ടായ തർക്കമാണ് സ്‌ക്രൂ ഡ്രൈവർ ഉപയോഗിച്ചുള്ള കുത്തിലും, കൊലപാതകത്തിലും കലാശിച്ചത്. സംഭവത്തിൽ കേസെടുത്ത കിടങ്ങൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു.

ജോലിയ്ക്കായി എത്തിച്ച ആളെച്ചൊല്ലിയുണ്ടായ തർക്കം; കുത്തേറ്റ വയോധകന്‍ കൊല്ലപ്പെട്ടു

വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെ കുത്തേറ്റ പുന്നത്തുറ വെസ്റ്റ് മാമ്മൂട്ടിൽ എം കെ കുഞ്ഞുമോനാണ് (69) മരിച്ചത്. കുഞ്ഞുമോനെ കുത്തിയ കട്ടച്ചിറ രതീഷ് ഭവനിൽ അക്ഷരം രവി (79) പൊലീസ് പിടിയിലായി. ഇരുവരും മദ്യപിച്ചിരുന്നതായും വാക്കുതർക്കത്തിനിടെ സ്‌കൂഡ്രൈവർ ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നുമാണ് സൂചന. ചൊവ്വാഴ്‌ച ഉച്ചയോടെയാണ് കേസിനാസ്‌പദമായ സംഭവം.

കൊലപാതകത്തില്‍ കലാശിച്ച തര്‍ക്കം: കൊല്ലപ്പെട്ട കുഞ്ഞുമോൻ കട്ടച്ചിറയ്ക്കു സമീപത്ത് സ്ഥലം പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുന്നുണ്ട്. ഇതിനു സമീപത്തായാണ് രവി താമസിക്കുന്നത്. ചൊവ്വാഴ്‌ച രാവിലെ സ്വന്തം കൃഷിയിടത്തിലെ ജോലികൾക്കായി എത്തിയ കുഞ്ഞുമോൻ, ഒരാളെയും ഒപ്പം കൂട്ടിയിരുന്നു. ഇവിടെ എത്തിയ കുഞ്ഞുമോന്റെ ജോലിക്കാരനെ രവി വിളിച്ചുകൊണ്ടു പോയി.

രവി ജോലിക്കാരനെ വിളിച്ചു കൊണ്ടു പോയ സ്ഥലത്തേയ്ക്ക് അൽപ സമയത്തിന് ശേഷം കുഞ്ഞുമോൻ എത്തി. ഈ സമയം ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും, കയ്യിലിരുന്ന സ്‌ക്രൂ ഡ്രൈവർ ഉപയോഗിച്ച് രവി കുഞ്ഞുമോനെ കുത്തുകയുമായിരുന്നതായി പൊലീസ് പറയുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കുഞ്ഞുമോനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്യും. സംഭവത്തിൽ ഉൾപ്പെട്ട രവിയെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തിയേക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.