ETV Bharat / state

രാമപുരം ചെക്ക്ഡാമിൽ വീണ് നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു - check dam

തോട്ടില്‍ ഇറങ്ങിയപ്പോള്‍ കുത്തൊഴുക്കില്‍പെടുകയായിരുന്നു

ചെക്ക്ഡാമിൽ വീണ് നഴ്‌സിംങ് വിദ്യാര്‍ഥി മരിച്ചു  രാമപുരം ചെക്ക്ഡാം  നഴ്‌സിംങ് വിദ്യാര്‍ഥി മരിച്ചു  Nursing student dies  Ramapuram check dam  check dam  ഷാരോണ്‍
രാമപുരം ചെക്ക്ഡാമിൽ വീണ് നഴ്‌സിംങ് വിദ്യാര്‍ഥി മരിച്ചു
author img

By

Published : Jul 15, 2021, 10:32 AM IST

കോട്ടയം : രാമപുരം ആറാട്ടുപുഴ തോട്ടില്‍ അമ്പാട്ട് ചെക്ക് ഡാമിന് സമീപം നീന്താനിറങ്ങിയ നഴ്‌സിങ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. രാമപുരം മണ്ണൂര്‍ വില്‍സന്‍റിന്‍റെ മകന്‍ ഷാരോണ്‍(19) ആണ് മരിച്ചത്. മണിപ്പാല്‍ നഴ്‌സിങ് കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ്.

ബുധനാഴ്‌ച (ജൂലൈ 14) വൈകുന്നേരം 5.30 നാണ് അപകടമുണ്ടായത്. സുഹൃത്തുക്കളുമായി ഇവിടെയെത്തിയ ഷാരോണ്‍ തോട്ടില്‍ ഇറങ്ങിയപ്പോള്‍ തന്നെ കുത്തൊഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുള്ളവര്‍ക്ക് നീന്തല്‍ അറിയാത്തതിനാല്‍ രക്ഷപ്പെടുത്താന്‍ കഴിയാതെ ബഹളംവച്ചു.

also read:മന്ത്രിസഭ യോഗം വ്യാഴാഴ്ച ചേരും ; ലോക്ക്‌ ഡൗൺ ഇളവുകൾ ചർച്ച

തുടർന്ന് ഓടിയെത്തിയ നാട്ടുകാരാണ് ഷാരോണിനെ കരയ്‌ക്കെത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.മാതാവ് ബീന (നഴ്‌സ് കുവൈത്ത്),സഹോദരന്‍ ഷാലോണ്‍. സംസ്‌കാരം പിന്നീട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.