ETV Bharat / state

കൊവിഡ് വ്യാപനം: സര്‍ക്കാറിന്‍റെ അനാസ്ഥയെന്ന് എന്‍എസ്എസ്

കൊവിഡ് സാഹചര്യത്തില്‍ കോളജുകള്‍ അടക്കാത്തതിനെതിരെ സര്‍ക്കാറിനെ എന്‍എസ്എസ് രൂക്ഷമായി വിമര്‍ശിക്കുന്നു.

സർക്കാരിനെതിരെ എൻ എസ് എസ്  കൊവിഡ് വ്യാപനത്തില്‍ എന്‍എസ്എസിന്‍റെ പ്രതികരമം  കോളജുകള്‍ തുറന്നതിനെതിരെ എന്‍എസ്എസ്  nss criticizes kerala government for its alleged covid prevention failures covid  nss at loggerhead with state government
കൊവിഡ് വ്യാപനം:കാരണം സര്‍ക്കാറിന്‍റെ അനാസ്ഥയെന്ന് എന്‍എസ്എസ്
author img

By

Published : Jan 24, 2022, 8:50 PM IST

കോട്ടയം: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന് കാരണം സർക്കാരിന്‍റെ കുറ്റകരമായ അനാസ്ഥയെന്ന് എന്‍എസ്എസ്. കൊവിഡ് ക്ലസ്റ്ററുകളായി മാറിക്കൊണ്ടിരിക്കുന്ന കോളജുകളിൽ നിയന്ത്രണം കാറ്റിൽ പറത്തി ക്ലാസുകളും പരീക്ഷകളും നടത്തുന്നു. കോളജിൽ എത്തുന്ന നല്ലൊരു ശതമാനം അദ്ധ്യാപകരും രക്ഷിതാക്കളും കൊറോണ ബാധിതരാണെന്നും എന്‍എസ്എസ് പറഞ്ഞു.

അധ്യാപകര്‍ക്കും കുട്ടികൾക്കും കൊവിഡ് ലക്ഷണങ്ങളുണ്ടെന്ന് റിപ്പോർട്ട്‌ ചെയ്തിട്ടും സര്‍ക്കാര്‍ പരീക്ഷ മാറ്റിവെക്കാൻ തയ്യാറാവുന്നില്ല. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനും അനുമതി നൽകി. സർക്കാരിന്‍റെ നിസംഗത ഭയാശങ്കയോടെ മാത്രമേ കാണാൻ കഴിയൂ എന്നും എന്‍എസ്എസ് പ്രതികരിച്ചു.

കൊവിഡ് നിയന്ത്രണ വിധേയമാകുന്നതു വരെ പരീക്ഷകള്‍ മാറ്റി വെക്കണമെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടു. കോളജ് അടച്ചിടണം, ക്ലാസുകൾ ഓൺലൈനായി നടത്തണമെന്നും എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആവശ്യപ്പെട്ടു.

ALSO READ:വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ഒമിക്രോണ്‍ പിടിപെട്ടാല്‍ എന്തുസംഭവിക്കും?; മുന്നറിയിപ്പുമായി ഡബ്‌ള്യു.എച്ച്‌.ഒ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.