ETV Bharat / state

പാലാ ഉപതെരഞ്ഞെടുപ്പ്; എന്‍ഡിഎ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനായില്ല - pala byelection

ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമായതിനാൽ ബിജെപി സ്ഥാനാർഥിയെ തന്നെ കൊണ്ടുവന്നേക്കും

പാലാ
author img

By

Published : Jul 18, 2019, 1:21 PM IST

Updated : Jul 18, 2019, 3:43 PM IST

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ ആരെ സ്ഥാനാർഥിയാക്കണമെന്നതില്‍ എൻഡിഎയിൽ ആശയ കുഴപ്പം. എൻഡിഎ സംസ്ഥാന നേതൃത്വത്തില്‍ നടന്ന ജില്ലാ യോഗത്തിൽ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങൾ ചർച്ചയായെങ്കിലും സീറ്റ് ആർക്ക് നൽകണമെന്ന കാര്യം ചർച്ചക്കെടുത്തില്ല. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമായതിനാൽ ബിജെപി സ്ഥാനാർഥിയെ തന്നെ കൊണ്ടുവന്നേക്കും. പാലക്കായി അടുത്തിടെ എൻ ഡി എയിൽ എത്തിയ പി.സി ജോർജും അവകാശവാദം ഉന്നയിച്ചിരുന്നു. ശക്തികേന്ദ്രമെന്ന നിലയിൽ പിസി തോമസിനും പാലാ സീറ്റിൽ താൽപര്യമുണ്ട്. വരുന്ന ഉപതെരഞ്ഞെടുപ്പുകളിൽ സീറ്റ് ആർക്കൊക്കെ എന്നത് എൻഡിഎ യോഗം ചേർന്ന് തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിളള വ്യക്തമാക്കി.

പാല ഉപതെരഞ്ഞെടുപ്പ്; എന്‍ഡിഎ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനായില്ല

എൻഡിഎയെ താഴെ തട്ട് മുതൽ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി എൻഡിഎ സംസ്ഥാന ഘടകത്തിലെ അംഗങ്ങളെ ഉൾപ്പെടുത്തി രൂപികരിച്ച കമ്മറ്റിയുടെ നിർദേശപ്രകാരമുള്ള ജില്ലാതല നേതൃയോഗമാണ് കോട്ടയത്ത് നടന്നത്. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള, കേരളാ കോൺഗ്രസ് ചെയർമാൻ പി സി തോമസ്, കേരളാ ജനപക്ഷ മുന്നണി രക്ഷാധികാരി പി സി ജോർജ് തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

Intro:പാലാ ഉപതിരഞ്ഞെടുപ്പ് ജില്ലാ നേതൃയോഗത്തിൽ യോഗത്തിൽ ചർച്ചയായങ്കിലും സ്ഥാനാർഥിത്വം സംബന്ധിച്ച കാര്യങ്ങൾ യോഗം ചർച്ചക്കെടുത്തില്ല. Body:എൻ.ഡി.എ യെ താഴെ തട്ട് മുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായ് എൻ.ഡി.എ സംസ്ഥാന ഘടകത്തിലെ അംഗങ്ങളെ ഉൾപ്പെടുത്തി രൂപികരിച്ച കമ്മറ്റിയുടെ നിർദ്ദേശപ്രകാരമുള്ള ജില്ലാതല നേതൃയോഗം കോട്ടയത്ത് നടന്നു.ബി.ഡി.ജെ.എസ് അദ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബി.ജെ.പി സംസ്ഥാന അദ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള, കേരളാ കോൺഗ്രസ് ചെയർമ്മാൻ പി.സി തോമസ്, കേരളാ ജനപക്ഷ മുന്നണി രക്ഷാധികാരി പി.സി ജോർജ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.പാലാ ഉപതിരഞ്ഞെടുപ്പ് യോഗത്തിൽ ചർച്ചയായങ്കിലും സ്ഥാനാർഥിത്വം സംബന്ധിച്ച കാര്യങ്ങൾ യോഗം ചർച്ചക്കെടുത്തില്ല. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ പാലാക്കായി അടുത്തിടെ എൻ ഡി എയിൽ എത്തിയ പി.സി ജോർജ്  വാതം ഉന്നയിച്ചിരുന്നു. ശക്തികേന്ദ്രമെന്ന നിലയിൽ പി.സി തോമസിനും പാലാ സീറ്റിൽ താൽപര്യമുണ്ട്. വരുന്ന ഉപതിരഞ്ഞെടുപ്പുകളിൽ സീറ്റ് ആർക്കൊക്കെ എന്നത് എൻ.ഡി.എ യോഗം ചേർന്ന് തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്യക്ഷൻ പി.എസ് ഗ്രീധരൻ പിളള വ്യക്തമാക്കുന്നു.

ബൈറ്റ്

എന്നാൽ സിറ്റിംഗ് സീറ്റ് ഘടകകക്ഷികൾക്ക് വിട്ട് നിൽക്കുന്നതിനോട് ബി.ജെ.പി ജില്ലാ നേതൃത്വത്തിന് വിയോജിപ്പുണ്ടന്നാണ് സൂചന. 

Conclusion:ഇ.റ്റി.വി ഭാരത് 

കോട്ടയം

Last Updated : Jul 18, 2019, 3:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.