ETV Bharat / state

പാലാ സീറ്റില്‍ വിട്ടുവീഴ്‌ചയില്ല: ടി പി പീതാംബരന്‍ മാസ്റ്റര്‍

ജയിച്ച പാര്‍ട്ടി തോറ്റ പാര്‍ട്ടിക്കായി സീറ്റ് വിട്ടു നല്‍കണമെന്നത് വിചിത്രമായ വാദമാണ്. പാലാ സീറ്റ് വിട്ടുകിട്ടുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി പറയുമ്പോഴും എല്‍ഡിഎഫില്‍ അത്തരത്തിലുള്ള ചര്‍ച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ലെന്ന് ടി പി പീതാംബരന്‍ മാസ്റ്റര്‍.

ncp about pala constituency seat  പാലാ സീറ്റില്‍ വിട്ടുവീഴ്‌ചയില്ല  ടി പി പീതാംബരന്‍ മാസ്റ്റര്‍  എന്‍സിപി  ടി പി പീതാംബരന്‍ മാസ്റ്റര്‍
പാലാ സീറ്റില്‍ വിട്ടുവീഴ്‌ചയില്ല: ടി പി പീതാംബരന്‍ മാസ്റ്റര്‍
author img

By

Published : Jan 9, 2021, 9:10 PM IST

കോട്ടയം: പാലാ അടക്കം എന്‍സിപിയുടെ സീറ്റുകളൊന്നും വിട്ടുനല്‍കില്ലെന്ന് ആവര്‍ത്തിച്ച് സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍. മുന്നണി മാറ്റം സംബന്ധിച്ച് ആലോചനകള്‍ ഉണ്ടായിട്ടില്ല. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.

ജയിച്ച പാര്‍ട്ടി തോറ്റ പാര്‍ട്ടിക്കായി സീറ്റ് വിട്ടു നല്‍കണമെന്നത് വിചിത്രമായ വാദമാണ്. പാലാ സീറ്റ് വിട്ടുകിട്ടുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി പറയുമ്പോഴും എല്‍ഡിഎഫില്‍ അത്തരത്തിലുള്ള ചര്‍ച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ല. സിപിഎം അടക്കം മുന്നണിയിലെ ഒരു ഘടകകക്ഷിയും അത് ശരിവച്ചിട്ടുമില്ല. മുന്നണിയില്‍ പുതിയ കക്ഷികള്‍ വരുമ്പോള്‍ വിട്ടുവീഴ്‌ച സ്വാഭാവികമാണ്. എന്നാല്‍ കൂടുതല്‍ സീറ്റുകള്‍ നിലവില്‍ കൈവശമുള്ളവര്‍ കൂടുതല്‍ സീറ്റുകള്‍ വിട്ടു നല്‍കട്ടെയെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. പാലായിൽ കഴിഞ്ഞ 20 വര്‍ഷമായി മത്സരിക്കുന്ന എന്‍സിപി ഓരോ തവണയും കെ എം മാണിയുടെ ഭൂരിപക്ഷം കുറച്ച് കൊണ്ടുവന്നതാണെന്നും മാസ്റ്റർ ചൂണ്ടിക്കാട്ടി.

പാലാ സീറ്റില്‍ വിട്ടുവീഴ്‌ചയില്ല: ടി പി പീതാംബരന്‍ മാസ്റ്റര്‍
ഓരോ സീറ്റിലും മത്സരിച്ച് വന്ന പാര്‍ട്ടികള്‍ തന്നെ അതാത് സീറ്റില്‍ മത്സരിക്കുകയാണ് എല്‍ഡിഎഫിന്‍റെ നയം. സിറ്റിംഗ് സീറ്റുകള്‍ വിട്ടുകൊടുക്കുന്ന അനുഭവം എല്‍ഡിഎഫില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഒരു സീറ്റും എന്‍സിപി വിട്ട് നല്‍കില്ലെന്ന് ദേശീയ അധ്യക്ഷന്‍ ഉള്‍പ്പടെ വ്യക്തമാക്കിയിട്ടുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ പരിഗണന ലഭിച്ചില്ല എന്ന പരാതി പൊതുവില്‍ ജില്ലാ കമ്മിറ്റികള്‍ക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് ഇതുവരെ യുഡിഎഫുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്ത് ശശീന്ദ്രൻ പക്ഷം കോണ്‍ഗ്രസ് എസ് നേതാവായിരുന്ന സിഎച്ച് ഹരിദാസിന്‍റെ അനുസ്‌മരണം സംഘടിപ്പിച്ചത് സംസ്ഥാന നേതൃത്വം അറിയേണ്ട കാര്യമില്ലെന്നും പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി. കോട്ടയത്തെ പരിപാടി പ്രദേശികമായി സംഘടിപ്പിച്ചതാവാം. അതിന് തടസമില്ലെന്നും തനിക്ക് പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.