കോട്ടയം: വീടിനുള്ളിൽ അമ്മയേയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. മറിയപ്പള്ളി മുട്ടത്ത് സ്വദേശിനിയായ രാജമ്മ (85), മകന്‍ സുഭാഷ് (55) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് (സെപ്‌റ്റംബര്‍ 17) രാവിലെ പുലര്‍ച്ചെയാണ് സംഭവം.
രാവിലെ എഴുന്നേറ്റ രാജമ്മയുടെ ഇളയമകന്‍ മധുവാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. രാവിലെ എഴുന്നേറ്റ് അമ്മയെ വിളിച്ചപ്പോള്‍ മരിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്ന് മൂത്തമകനായ സുഭാഷിന്‍റെ അടുത്തെത്തി വിളിച്ചു. എന്നാല്‍ സുഭാഷും മരിച്ചിട്ടുണ്ടെന്ന് മനസിലായ മധു പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഉടന്‍ തന്നെ പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്‌റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. രാജമ്മ രോഗബാധിതയായിരുന്നെന്നും മകന്‍ സുഭാഷ് സ്ഥിരം മദ്യപിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.