ETV Bharat / state

കടം വാങ്ങി നിര്‍മിച്ച വീടും ഇടിഞ്ഞ് വീണു; പ്രതിസന്ധിയിലായി മോസസും കുടുംബവും

മഴ കനക്കുന്നതോടെ മോസസിന്‍റെ ഭയവും വര്‍ധിക്കുന്നു

മോസസിനെയും കുടുംബത്തെയും പ്രതിസന്ധിയിലാക്കി വീണ്ടും മഴക്കാലം
author img

By

Published : Jul 20, 2019, 10:18 PM IST

Updated : Jul 20, 2019, 11:56 PM IST

കോട്ടയം: തലനാട് ഗ്രാമപഞ്ചായത്ത് മേലടുക്കം മുണ്ടപ്ലാക്കല്‍ മോസസിന് മഴക്കാലം ആധി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ മഴക്കാലത്തിന് ശേഷം നിര്‍മിച്ച പുതിയ വീടും തകര്‍ന്നതിന്‍റെ വേദനയിലാണ് മോസസിന്‍റെ കുടുംബം. കഴിഞ്ഞവര്‍ഷത്തെ കനത്ത മഴയില്‍ മോസസിന്‍റെ വീടിന്‍റെ പിന്‍വശം ഇടിഞ്ഞ് അപകടാവസ്ഥയിലായി. ആശ്വാസമായി ട്രൈബല്‍ വകുപ്പില്‍ നിന്നും ആറ് ലക്ഷം രൂപ പുതിയ വീട് നിര്‍മിക്കുന്നതിനായി അനുവദിച്ചു. പക്ഷേ ഘട്ടംഘട്ടമായേ തുക ലഭിക്കൂ. കടംവാങ്ങിയാണ് വീടിന്‍റെ മേല്‍ക്കൂര കോണ്‍ക്രീറ്റിങ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ വീടിന്‍റെ പിന്‍വശമിടിഞ്ഞു വീണു. ഇതോടെ വീണ്ടും മോസസും കുടുംബവും പ്രതിസന്ധിയിലായി. ഇടിഞ്ഞ് വീണ മണ്ണ് മാറ്റാനും പണം കണ്ടെത്തണം. കടം വാങ്ങാനും ഇനി ആരുമില്ലെന്നാണ് മോസസ് പറയുന്നത്.

Intro:Body:

കഴിഞ്ഞ മഴക്കാലത്ത് താമസിച്ചിരുന്ന വീട് തകര്‍ന്നു
പുതുതായി പണിയാരംഭിച്ച വീട്ടില്‍ കഴിഞ്ഞദിവസം മണ്ണിടിച്ചില്‍
2 വീടും തകര്‍ന്നതോടെ, താമസം സഹോദരിയുടെ വീട്ടില്‍

തലനാട് ഗ്രാമപഞ്ചായത്ത് മേലടുക്കം മുണ്ടപ്ലാക്കല്‍ മോസസിന് മഴക്കാലം ആധി വര്‍ധിപ്പിക്കുകയാണ്. കിഴക്കാംതൂക്കായ മേഖലയിലെ വീട് ഓരോ മഴക്കാലത്തും തകരുമ്പോള്‍, കഴിഞ്ഞ മഴക്കാലത്തിന് ശേഷം സ്വരൂക്കൂട്ടിയെടുത്ത പുതിയ വീടും തകര്‍ന്നതിന്റെ വേദനയിലാണ് മോസസിപ്പോള്‍.

കഴിഞ്ഞവര്‍ഷത്തെ കനത്ത മഴയില്‍ മോസസിന്റെ വീടിന്റെ പിന്‍വശം ഇടിഞ്ഞ് അപകടാവസ്ഥയിലായിരുന്നു. വീട് താമസയോഗ്യമല്ല എന്ന് അധികൃതര്‍ അറിയിച്ചതോടെ വിഷമാവസ്ഥയിലായിരുന്നു അഞ്ചംഗം കുടുംബം. തുടര്‍ന്ന് ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും 6ലക്ഷം രൂപ പുതിയ വീട് നിര്‍മിക്കുന്നതിനായി അനുവദിച്ചു. വീട് നിര്‍മാണത്തിന് ശേഷം ഘട്ടംഘട്ടമായാണ് തുക ലഭിക്കുക. കടംവാങ്ങി വീട് മേല്‍ക്കൂര കോണ്‍ക്രീറ്റിംഗ് പൂര്‍ത്തായയത് കഴിഞ്ഞയിടയ്ക്കാണ്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ വീടിന്റെ പിന്‍വശമിടിഞ്ഞ് വീടിന് പുറത്തേയ്ക്ക് പതിച്ചത്. വീടിന്റെ ഭിത്തി തകരുകയും ബലക്ഷയം സംഭവിക്കുകയും ചെയ്തതോടെ വീണ്ടും മോസസും കുടുംബവും പ്രതിസന്ധിയിലായി.

ബലക്ഷയത്തിലായ വീടിന് താങ്ങുനല്‍കി നിര്‍ത്തിയിരിക്കുകയാണിപ്പോള്‍. ബലക്ഷയത്തിലായ വീട്ടില്‍ ഇനി ബാക്കി പണികള്‍ ചെയ്യാനാകില്ല. മണ്ണ് കോരിമാറ്റാനും തുക കണ്ടെത്തണം. ഇനിയും മണ്ണിടിഞ്ഞാല്‍ വീടിന് വീണ്ടും തകരാറുണ്ടാകുമെന്നും ആശങ്കയുണ്ട്. പണി തീരാതെ, വീട് നിര്‍മാണത്തിന് അനുവദിച്ച തുക ലഭിക്കുകയുമില്ല. ഇതോടെ എന്തു ചെയ്യണെന്നറിയാകെ വിഷമസന്ധിയിലാണ് മോസസും കുടുംബവും.

ബൈറ്റ്- സാലി- മോസസിന്റെ ഭാര്യConclusion:
Last Updated : Jul 20, 2019, 11:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.