കോട്ടയം : പാലാ രൂപതാ ബിഷപ്പിൻ്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പ്രതിപക്ഷ നേതാവിൻ്റെ നിലപാട് തള്ളി മോൻസ് ജോസഫ് എംഎൽഎ. സഭയുടെ തലവൻ എന്ന നിലയിൽ മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്‌താവന ആ നിലയിൽ കാണണമെന്ന് അദ്ദേഹം പറഞ്ഞു.
ബിഷപ്പ് പറഞ്ഞതിൻ്റെ അന്തസത്ത ഉൾക്കൊണ്ട് സമൂഹത്തിന് മാതൃകയാക്കാൻ കഴിയുന്ന തിരുത്തലുകൾ ഉണ്ടാകണം. സത്യസന്ധമായ നിലപാടുകൾക്കുവേണ്ടി സഭാപിതാക്കന്മാർ നടത്തുന്ന പ്രസംഗത്തെ അതിന്‍റേതായ നിലയിൽ പരിഗണിച്ച് നിലപാടെടുക്കാൻ കഴിയണം.
ALSO READ: 'സംഘപരിവാര്‍ അജണ്ടയിൽ വീഴരുത്'; പാലാ ബിഷപ്പിന്‍റെ പരാമര്‍ശത്തില്‍ മുന്നറിയിപ്പുമായി വി.ഡി സതീശന്‍
അല്ലാത്ത പക്ഷം മുഖ്യമന്ത്രി ആയാലും പ്രതിപക്ഷനേതാവ് ആയാലും വിയോജിപ്പ് പറയേണ്ട സാഹചര്യം സമൂഹത്തിലും രാഷ്ട്രീയ രംഗത്തും ഉണ്ടെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.