ETV Bharat / state

സഹകരണ മേഖല നടത്തുന്നത് സമയോചിത ഇടപെടലുകളെന്ന് മന്ത്രി വി.എന്‍ വാസവന്‍ - co-operative sector is conducting timely interventions

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ ലഭ്യമാക്കുന്നതിന് സഹകരണ ബാങ്കുകള്‍ പലിശഹിത വായ്പ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഈ ഇടപെടലിനെ മന്ത്രി എടുത്തുപറഞ്ഞു.

സഹകരണ മേഖല നടത്തുന്നത് സമയോചിത ഇടപെടലുകള്‍-മന്ത്രി വി.എന്‍. വാസവന്‍  മന്ത്രി വി.എന്‍ വാസവന്‍  സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍  Minister VN Vasavan  co-operative sector is conducting timely interventions  timely interventions
സഹകരണ മേഖല നടത്തുന്നത് സമയോചിത ഇടപെടലുകളെന്ന് മന്ത്രി വി.എന്‍ വാസവന്‍
author img

By

Published : Jul 17, 2021, 12:31 AM IST

കോട്ടയം: പ്രതിസന്ധി ഘട്ടങ്ങളില്‍ സമയോചിത ഇടപെടലുകളിലൂടെ ജനങ്ങള്‍ക്ക് സഹായമെത്തിക്കുവാന്‍ സഹകരണ മേഖലയ്ക്ക് കഴിയുന്നുണ്ടെന്ന് വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്കുള്ള സമാശ്വാസ ഫണ്ട് വിതരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ക്കുള്ള വായ്പ മാതൃകാപരം

രാജ്യത്തെ ബാങ്കിങ് സംവിധാനത്തില്‍ സംഭവിച്ച മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ സാധാരണക്കാര്‍ക്ക് നിലനില്‍പ്പിന് ആശ്രയിക്കാന്‍ കഴിയുന്നത് സഹകരണ ബാങ്കുകളെയാണ്. പ്രളയവും കൊവിഡും ഉള്‍പ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ ജനനന്മയ്ക്കുവേണ്ടി നിര്‍ണായക ഇടപെടല്‍ നടത്താന്‍ സഹകരണ മേഖലയ്ക്ക് കഴിഞ്ഞു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ ലഭ്യമാക്കുന്നതിന് ഏര്‍പ്പെടുത്തിയ പലിശഹിത വായ്പ സംവിധാനമായ വിദ്യാതരംഗിണിയാണ് ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം.

ആശ്വാസ നിധിയിലേക്കുള്ള അപേക്ഷ പരിഗണിക്കും

ഏറെ സ്വീകാര്യത കിട്ടിയ ഈ പദ്ധതി ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം. അംഗസമാശ്വാസ ഫണ്ട് പദ്ധതിയില്‍ സമര്‍പ്പിക്കപ്പെട്ട ഒരു അപേക്ഷ പോലും നിരസിക്കപ്പെട്ടിട്ടില്ല. സഹകരണ മേഖലയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്ന ഈ ആശ്വാസ നിധിയിലേക്ക് ഇനിയും അപേക്ഷിക്കുന്നവരെയും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

കോട്ടയം സഹകരണ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ ഡോ. പി.കെ ജയശ്രീ മുഖ്യപ്രഭാഷണം നടത്തി. അംഗസമാശ്വാസ ഫണ്ട് പദ്ധതിയിൽ ജില്ലയിൽ 1.71 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. ആദ്യ ഗഡുവായി അനുവദിച്ച 1,71,90000 രൂപ വിവിധ ബാങ്കുകളുടെ പ്രസിഡന്‍റുമാര്‍ ഏറ്റുവാങ്ങി. കെയർ ഹോം പദ്ധതിയുടെ നിര്‍വഹണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ ചടങ്ങില്‍ ആദരിച്ചു.

ALSO READ: ജോസഫ് വിഭാഗം അസ്വസ്ഥരാണ്, നല്ലൊരു വിഭാഗം ജെകെസിയിലേക്ക് വരുമെന്ന് മന്ത്രി ആന്‍റണി രാജു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.