ETV Bharat / state

നാല് വർഷത്തിനകം മുഴുവൻ ഭവന രഹിതർക്കും വീടൊരുക്കും : വിഎൻ വാസവൻ

author img

By

Published : May 22, 2022, 8:00 PM IST

നാലുവർഷത്തിനകം സംസ്ഥാനത്തെ മുഴുവൻ ഭൂരഹിതരുടെയും ഭവന രഹിതരുടെയും വീട് എന്ന സ്വപ്‌നം യാഥാർഥ്യമാക്കുമെന്ന് മന്ത്രി വി എൻ വാസവൻ

അടുത്ത നാല് വർഷത്തിനകം സംസ്‌ഥാനത്തെ മുഴുവൻ ഭവന രഹിതർക്കും വീടൊരുക്കും : മന്ത്രി വി എൻ വാസവൻ  നാല് വർഷത്തിനകം ഭൂരഹിതർക്ക് വീട്  നാല് വർഷത്തിനകം ഭവന രഹിതർക്ക് വീട് നിർമിച്ച് നൽകും  നാല് വർഷത്തിനകം സംസ്‌ഥാനത്തെ മുഴുവൻ ഭവന രഹിതർക്കും വീടൊരുക്കും  മന്ത്രി വിഎൻ വാസവൻ ലൈഫ് പദ്ധതി വീടുകളുടെ താക്കോൽ ദാനം  Minister VN Vasavan inaugurate life project
നാല് വർഷത്തിനകം സംസ്‌ഥാനത്തെ മുഴുവൻ ഭവന രഹിതർക്കും വീടൊരുക്കും; മന്ത്രി വിഎൻ വാസവൻ

കോട്ടയം : ആറ് വർഷക്കാലം കൊണ്ട് രണ്ട് ലക്ഷത്തിൽപരം പേര്‍ക്ക് വീടൊരുക്കി വിപ്ലവം സൃഷ്‌ടിച്ച പിണറായി സർക്കാർ അടുത്ത നാല് വർഷം കൊണ്ട് സംസ്ഥാനത്തെ മുഴുവൻ ഭൂരഹിതരുടെയും ഭവന രഹിതരുടെയും വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. ലൈഫ് പദ്ധതിയിലൂടെ ജില്ലയിൽ നിർമാണം പൂർത്തീകരിച്ച 1444 വീടുകളുടെ താക്കോൽ ദാനത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനോടൊപ്പം സഹകരണ മേഖലയിലടക്കമുള്ള ഏജൻസികളും ഇതിനായി മുൻകൈയെടുക്കും

സംസ്ഥാനത്തുടനീളം 2200-ലധികം വീടുകളും 40 ഫ്ലാറ്റുകളും നിർമിച്ചുനൽകിയ സഹകരണ വകുപ്പിന്‍റെ കെയർ ഹോം പദ്ധതിയിലൂടെ കൂടുതൽ ഫ്ലാറ്റുകൾ നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലും നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി അധ്യക്ഷത വഹിച്ചു.

Also read: സഹകരണ മേഖലയിൽ 46100 പുതിയ തൊഴിലവസരം സൃഷ്ടിച്ചു: മന്ത്രി വി.എൻ വാസവൻ

മനസ്സോടിത്തിരിമണ്ണ് എന്ന പദ്ധതിയിൽ വെള്ളൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ ആർ വി ബാബു, കുര്യാക്കോസ് തോട്ടത്തിൽ, ഡോ രാജലക്ഷ്‌മി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ല കലക്‌ടർ ഡോ. പികെ ജയശ്രീ മുഖ്യപ്രഭാഷണം നടത്തി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ ചടങ്ങിൽ വിശിഷ്‌ടാതിഥിയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.