ETV Bharat / state

ഗവർണറുടെ വാർത്താസമ്മേളനം മല എലിയെ പ്രസവിച്ച പോലെ; പരിഹസിച്ച് മന്ത്രി വി എൻ വാസവൻ

ഗവർണർ ചില കേന്ദ്രങ്ങളുടെ ചട്ടുകമാകുന്നുവെന്ന് മന്ത്രി വി എൻ വാസവൻ കോട്ടയത്ത് പറഞ്ഞു. ഗവൺമെന്‍റ് ഒരു ഏറ്റമുട്ടലിനും മുന്നോട്ട് പോയിട്ടില്ല, തികഞ്ഞ രാഷ്‌ട്രീയമാണ് ഗവർണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും മന്ത്രി വിമർശിച്ചു.

മന്ത്രി വി എൻ വാസവൻ  ഗവർണറുടെ വാർത്താസമ്മേളനം  വാർത്താസമ്മേളനം  മുഖ്യമന്ത്രിക്കെതിരെ ഗവർണർ  ഗവർണർക്കെതിരെ വി എൻ വാസവൻ  ഗവർണർക്കെതിരെ മന്ത്രി  ഗവർണർ മുഖ്യമന്ത്രി പോര്  minister vn vasavan against governor  governor arif muhammad khan  minister vn vasavan  governor against chief minister  governor against cm  governor against pinarayi  മന്ത്രി വി എൻ വാസവൻ
ഗവർണറുടെ വാർത്താസമ്മേളനം മല എലിയെ പ്രസവിച്ച പോലെ; പരിഹസിച്ച് മന്ത്രി വി എൻ വാസവൻ
author img

By

Published : Sep 20, 2022, 1:53 PM IST

കോട്ടയം: ഗവർണർ ബോധപൂർവം ആസൂത്രിതമായി ചില കേന്ദ്രങ്ങളുടെ ചട്ടുകമായി മാറിക്കൊണ്ട് ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി വി എൻ വാസവൻ. ഗവൺമെന്‍റ് നിയമം പാസാക്കി അയച്ചാൽ അത് ഒപ്പിട്ട് ദൗത്യം നിർവഹിക്കുക എന്നത് ഭരണഘടനാപരമായ അദ്ദേഹത്തിന്‍റെ ചുമതലയാണ്. അദ്ദേഹം ആ ചുമതല നിർവഹിക്കുന്നില്ല എന്നതാണ് പ്രശ്‌നം. ഗവർണർ ഭരണഘടനേയും ജനങ്ങളേയും ആണ് വെല്ലുവിളിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

വൈരനിര്യാതന ബുദ്ധിയോടെ ഗവർണർ പെരുമാറുന്നു. നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയ ബിൽ തടഞ്ഞുവെക്കേണ്ട കാര്യം ഗവർണർക്കില്ല. ബില്ലുകൾ ഗവർണർ ഒപ്പിട്ടേ തീരൂ. ഇല്ലെങ്കിൽ ഗവർണർ ബില്ലുകൾ തിരിച്ചയക്കട്ടെ. അതുവരെ കാത്തിരിക്കുകയാണ് സർക്കാർ ചെയ്യുകയെന്നും മന്ത്രി പറഞ്ഞു.

വി എൻ വാസവൻ മാധ്യമങ്ങളോട്

തികഞ്ഞ രാഷ്‌ട്രീയമാണ് ഗവർണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ജനങ്ങളോടുള്ള ഉത്തരവാദിത്വം ഗവർണർ നിർവഹിക്കണം. മല എലിയെ പ്രസവിച്ച പോലെയായിരുന്നു ഗവർണറുടെ വാർത്താസമ്മേളനമെന്നും മന്ത്രി പരിഹസിച്ചു.

Also read: പോര് രൂക്ഷം: 'ഗവര്‍ണര്‍ നിലപാടുകള്‍ വിറ്റ് ബിജെപിയില്‍ ചേര്‍ന്നയാള്‍' - ദേശാഭിമാനി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.