ETV Bharat / state

കോട്ടയത്ത് 40 ശതമാനം വീടുകളിലും കുടിവെള്ളം എത്തിച്ചു: റോഷി അഗസ്റ്റിന്‍

author img

By

Published : Nov 29, 2022, 7:58 AM IST

കോട്ടയം ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിലെയും മുഴുവന്‍ വീടുകളിലേക്കും കുടിവെള്ള പദ്ധതി കണക്ഷന്‍ നല്‍കാന്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്.

മന്ത്രി റോഷി അഗസ്റ്റിൻ  കുടിവെള്ള കണക്ഷൻ  ജല ജീവൻ മിഷൻ പദ്ധതി  കോട്ടയം  40 ശതമാനം വീടുകളിലും കുടിവെള്ളം എത്തിച്ചു  minister Roshi augustine  Jala jeevan mission project  Jala jeevan mission project in Kottayam  Kottayam news updates  latest news in Kottayam
കലക്‌ട്രേറ്റില്‍ നടന്ന ജല ജീവൻ മിഷൻ പദ്ധതി ജില്ലാതല അവലോകന യോഗത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സംസാരിക്കുന്നു.

കോട്ടയം: ജില്ലയിൽ 40 ശതമാനം വീടുകളിലും കുടിവെള്ള കണക്ഷൻ നൽകാനായെന്നും ജല ജീവൻ മിഷൻ കുടിവെള്ള പദ്ധതിയിലൂടെ 17.23 ശതമാനം പേർക്ക് കുടിവെള്ള കണക്ഷൻ ഇതിനോടകം നൽകി കഴിഞ്ഞുവെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കലക്ടറേറ്റില്‍ നടന്ന ജല ജീവൻ മിഷൻ പദ്ധതി ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ഗ്രാമീണ മേഖലയിൽ 4,82,878 വീടുകളാണുള്ളത്. ഇതിൽ 1,93,163 (40%) പേർക്കും കണക്ഷനുകൾ നൽകി.

ജലജീവൻ മിഷൻ പദ്ധതി തുടങ്ങിയ ശേഷം 83,219 കുടിവെള്ള കണക്ഷനുകൾ നൽകി. 2,89,715 കണക്ഷനുകളാണ് ഇനി നൽകാനുള്ളത്. 2024ൽ പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിലെയും മുഴുവൻ ഗ്രാമീണ വീടുകൾക്കും കണക്ഷൻ നൽകാൻ ഭരണാനുമതി നൽകിയിട്ടുണ്ട്.

ജില്ലയിലെ മുഴുവൻ വീടുകൾക്കും ശുദ്ധീകരിച്ച കുടിവെള്ളം ടാപ്പുകളിലൂടെ നൽകാൻ 3860.34 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയിട്ടുള്ളത്. ജില്ലയിൽ വൈക്കം നിയോജക മണ്ഡലത്തിൽ 89.5 ശതമാനം വീടുകളിലും കുടിവെള്ള കണക്ഷൻ എത്തിച്ചു. 2023 മെയ് മാസത്തോടെ വൈക്കം നിയോജക മണ്ഡലത്തിലെ മുഴുവൻ ഗ്രാമീണ വീടുകളിലും കുടിവെള്ള പദ്ധതി പൂർത്തീകരിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രധാന വെല്ലുവിളി ജലശുദ്ധീകരണശാലയും ടാങ്കുകളും സ്ഥാപിക്കാൻ ആവശ്യമായ ഭൂമി കണ്ടെത്തുകയാണ്. സർക്കാരിന്‍റെ കീഴിലുള്ള ഭൂമി വിട്ട് നൽകാൻ ഉത്തരവ് നൽകിയിട്ടുണ്ട്. ഏറ്റെടുക്കേണ്ട സ്വകാര്യ ഭൂമി ബഹുജനപങ്കാളിത്തത്തോടെയും ജനപ്രതിനിധികളുടെ ഇടപെടലിലൂടെയും ഏറ്റെടുത്തു നൽകണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

പദ്ധതിയുടെ നടത്തിപ്പിന് ദേശീയപാത അതോറിട്ടി, വനംവകുപ്പ്, റെയിൽവേ, പൊതുമരാമത്ത് വകുപ്പ് തുടങ്ങി വിവിധ ഏജൻസികളുടെ അനുമതികൾ വേഗത്തിൽ ലഭ്യമാക്കാൻ വിവിധ തലത്തിലുള്ള നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പൂഞ്ഞാർ, പാല മണ്ഡലങ്ങൾ ഉൾപ്പെടുന്ന മേഖലകൾക്കായി മലങ്കരയിൽ നിന്നുള്ള വെള്ളം ഉൾക്കൊള്ളിച്ചുകൊണ്ടാണ് പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്. ഇതിന് 1224 കോടി രൂപ ചെലവ് വരും.

ഭാവിയിലേക്കായി മീനച്ചിൽ റിവർ വാലി പദ്ധതിയും നടപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ അവലോകനവുമായി ബന്ധപ്പെട്ട് എം.എൽ.എമാരുടെ നേതൃത്വത്തിൽ ഡിസംബർ 30നകം നിയോജക മണ്ഡല അടിസ്ഥാനത്തിൽ യോഗം ചേർന്ന് സൂക്ഷാംശങ്ങൾ ജലവിഭവ മന്ത്രിക്ക് കൈമാറണം. ജനുവരി ആദ്യവാരം ജില്ലയുടെ ചുമതലയുള്ള സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവന്‍റെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും.

ജനുവരി അവസാനത്തോടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലും കോട്ടയം ജില്ലയിലെ ജല ജീവൻ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തോമസ് ചാഴികാടൻ എം.പി, എം.എൽ.എമാരായ സി.കെ. ആശ, മാണി സി. കാപ്പൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ജോബ് മൈക്കിൾ, ജില്ല കലക്‌ടര്‍ ഡോ: പി.കെ. ജയശ്രീ, സബ് കലക്‌ടര്‍ സഫ്‌ന നസറുദീൻ, സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവന്‍റെ പ്രൈവറ്റ് സെക്രട്ടറി ഡോ. പി.കെ. പത്മകുമാർ, ജല അതോറിട്ടി ചീഫ് എൻജിനീയർ പ്രകാശ് ഇടിക്കുള, സൂപ്രണ്ടിങ് എൻജിനീയർ മുഹമ്മദ് സിദ്ധീഖ്, ജലഅതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ വി.എം. രാജേഷ്, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാര്‍, ഗ്രാമപഞ്ചായത്തംഗങ്ങൾ, ജല അതോറിട്ടി, പി.ഡബ്ല്യൂ.ഡി. വകുപ്പ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.