ETV Bharat / state

നിയന്ത്രണം ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ - കോട്ടയം വാര്‍ത്തകള്‍

Migrant Labours Protest in Kottayam  kottayam news  കോട്ടയം വാര്‍ത്തകള്‍  പായിപ്പാട് ടൗണില്‍ ലോക്‌ഡൗൺ വിലക്ക് ലംഘിച്ച് ഇതരസംസ്ഥാന
കോട്ടയത്ത് ആയിരത്തോളം ഇതരസംസ്ഥാനക്കാര്‍ തെരുവില്‍
author img

By

Published : Mar 29, 2020, 1:07 PM IST

Updated : Mar 29, 2020, 3:47 PM IST

13:03 March 29

നാട്ടിലേക്ക് പോകാൻ വാഹനം ഏർപ്പാടക്കണമെന്നാവശ്യപ്പെട്ടാണ് ഇതരസംസ്ഥാനത്തൊഴിലാളികളുടെ പ്രതിഷേധം. ഗൂഢാലോചനയെന്ന് സംശയം.

കോട്ടയത്ത് ആയിരത്തോളം ഇതരസംസ്ഥാനക്കാര്‍ തെരുവില്‍

കോട്ടയം: പായിപ്പാട് ടൗണില്‍ ലോക്‌ഡൗൺ വിലക്ക് ലംഘിച്ച് ഇതരസംസ്ഥാനത്തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിലേക്ക് പോകാൻ വാഹനം ഏർപ്പാടക്കണം എന്നാവശ്യപ്പെട്ടാണ് ആയിരത്തോളം വരുന്ന ആളുകൾ തെരുവിലിറങ്ങിയത്. ഭക്ഷണം ലഭിക്കുന്നില്ലെന്നും ഇവര്‍ പരാതി ഉന്നയിക്കുന്നുണ്ട്. സ്ഥലത്തെത്തിയ കലക്‌ടര്‍ തൊഴിലാളികളുമായി സംസാരിച്ചു. വേണ്ടത്ര ഭക്ഷണം എത്തിച്ചുനല്‍കുമെന്നും, നാട്ടിലേക്ക് പോകുന്ന കാര്യം നിലവില്‍ ചിന്തിക്കാന്‍ കഴിയില്ലെന്നും കലക്‌ടര്‍ തൊഴിലാളികളെ അറിയിച്ചു. ഉത്തരേന്ത്യയില്‍ നടക്കുന്ന പലായനത്തെക്കുറിച്ചറിഞ്ഞാണ് ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും കലക്‌ടര്‍ പറഞ്ഞു. ഇത്രയധികം ആളുകള്‍ പെട്ടെന്ന് ഒരുമിച്ച് കൂടിയതിന്‍റെ പിന്നില്‍ മറ്റെന്തെങ്കിലും ഗൂഢാലോചനയുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്നും കലക്‌ടര്‍ അറിയിച്ചു. 

Last Updated : Mar 29, 2020, 3:47 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.