ETV Bharat / state

ഗവേഷക വിദ്യാർഥിനിയുടെ നിരാഹാര സമരം; ജില്ല കലക്‌ടർ നടത്തിയ ചർച്ച പരാജയപ്പെട്ടു - MG University research student hunger strike

ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടികാട്ടി ഗവേഷക വിദ്യാർഥി പങ്കെടുക്കാത്തതിനെ തുടർന്നാണ് ചർച്ച പരാജയപ്പെട്ടത്.

MG University research student hunger strike Collector meeting failed  എംജി സർവകലാശാല  നിരാഹാര സമരം  എംജി സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനിയുടെ നിരാഹാര സമരം  ഗവേഷക വിദ്യാർഥിനി  MG University  MG University research student  hunger strike  MG University research student hunger strike  Collector meeting
എംജി സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനിയുടെ നിരാഹാര സമരം; ജില്ല കലക്‌ടർ നടത്തിയ ചർച്ച പരാജയപ്പെട്ടു
author img

By

Published : Nov 5, 2021, 9:25 PM IST

കോട്ടയം: എംജി സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനിയുടെ പ്രശ്‌നം പരിഹരിക്കാൻ ജില്ല കലക്‌ടർ നടത്തിയ ചർച്ച പരാജയപ്പെട്ടു. ജില്ല കലക്‌ടർ വിളിച്ച് ചേർത്ത ചർച്ചയിൽ ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടികാട്ടി ഗവേഷക വിദ്യാർഥി പങ്കെടുക്കാത്തതിനെ തുടർന്നാണ് ചർച്ച പരാജയപ്പെട്ടത്.

നാനോ സയൻസ് മേധാവിയായ നന്ദകുമാർ കളരിക്കലിനെ തൽസ്ഥാനത്ത് നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവേഷക വിദ്യാർഥിനി കലക്‌ടർക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് പ്രശ്‌ന പരിഹാരത്തിനായി കലക്‌ടർ ഇരുകൂട്ടരെയും ചർച്ചക്ക് ക്ഷണിച്ചത്.

എംജി സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനിയുടെ നിരാഹാര സമരം; ജില്ല കലക്‌ടർ നടത്തിയ ചർച്ച പരാജയപ്പെട്ടു

എന്നാൽ കലക്‌ടർ പി.കെ ജയശ്രീ തന്‍റെ ചേമ്പറിൽ ഇന്ന് വിളിച്ചുകൂട്ടിയ ചർച്ചയിൽ സർവകലാശാല പ്രതിനിധിയായി സർവകലാശാല രജിസ്ട്രാർ ബി.പ്രകാശ് കുമാർ മാത്രമാണ് പങ്കെടുത്തത്. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടികാട്ടി പരാതികാരിയായ ഗവേഷക വിദ്യാർഥിനി ചർച്ചയിൽ പങ്കെടുത്തില്ല. ഇതോടെ കലക്‌ടർ സർവകലാശാല രജിസ്ട്രാറിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.

സമര പന്തലിൽ എത്തി ചർച്ച നടത്തണം എന്നായിരുന്നു വിദ്യാർഥിനിയുടെ ആവശ്യം. സർവകലാശാലയുടെ ഭരണകാര്യങ്ങളിൽ ഇടപെടാനാകില്ലെന്നും വിഷയത്തിൽ തുടർനടപടി എടുക്കേണ്ടത് സർക്കാരാണെന്നും ചർച്ചയ്ക്ക് ശേഷം കലക്‌ടർ ഡോ.പി.കെ ജയശ്രീ പറഞ്ഞു. ലൈംഗികാതിക്രമം നടന്നു എന്നു വിദ്യാർഥിനി പരാതി നൽകിയിട്ടില്ലയെന്നും കലക്‌ടർ പറയുന്നു.

പഠനത്തിനായി എല്ലാ സൗകര്യമൊരുക്കുമെന്ന് സർവകലാശാല അറിയിച്ചിട്ടുണ്ട്. എന്നാൽ അധ്യാപകനെ തൽസ്ഥാനത്ത് നിന്ന് മാറ്റാനാവില്ലെന്നാണ് സർവകലാശാല അധികൃതർ പറയുന്നത്.

Also Read: സമീര്‍ വാങ്കഡെയ്ക്ക് സ്ഥാന ചലനം, ആര്യന്‍ ഖാനെതിരായ കേസ്‌ അന്വേഷണത്തിന് പുതിയ സംഘം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.