കോട്ടയം : എം.ജി സർവകലാശാലയിൽ കൈകൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥ മറ്റ് നാല് വിദ്യാർഥികളിൽ നിന്നുകൂടി കൈക്കൂലി വാങ്ങിയതായി വിജിലൻസ് കണ്ടെത്തല്‍. ബാങ്ക് അക്കൗണ്ട് വഴിയാണ് എം.ബി.എ പരീക്ഷാവിഭാഗം അസിസ്റ്റന്‍റായ സി.ജെ എല്‍സി കൈക്കൂലി വാങ്ങിയത്. ഉദ്യോഗസ്ഥയുടെ ബാങ്ക് രേഖകളിൽ നിന്നും അനധികൃത പണമിടപാടിന്‍റെ രേഖ ലഭിച്ചു.
ALSO READ: സഹോദരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം; ജനനേന്ദ്രിയത്തിന് പരിക്കേറ്റ യുവാവ് കൊല്ലപ്പെട്ടു
ജാമ്യം നേടി ജയിൽ മോചിതയായ എൽസിയെ വീണ്ടും ചോദ്യം ചെയ്‌തശേഷം വിദ്യാർഥികളുടെ മൊഴിയെടുക്കാനാണ് വിജിലൻസ് തീരുമാനം. 2010 - 14 ബാച്ചിലെ മേഴ്‌സി ചാൻസുള്ള നാല് വിദ്യാർഥികളുടെ പക്കൽനിന്നുമാണ് എൽസി കൈകൂലി വാങ്ങിയത്. മേഴ്‌സി ചാൻസിൽ ജയിപ്പിച്ച് തരാം എന്നായിരുന്നു വാഗ്‌ദാനം. വിദ്യാര്‍ഥികളുമായി എൽസി നടത്തിയ വാട്ട്‌സ് ആപ്പ് സംഭാഷണങ്ങൾ വിജിലൻസിന് ലഭിച്ചു.
ബാങ്ക് വഴി ഒന്നേകാൽ ലക്ഷം, നേരിട്ട് 15000
മറ്റ് രണ്ട് വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റ് എൽസിയുടെ കമ്പ്യൂട്ടർ ലോഗ് ഇന്നിൽ നിന്ന് തിരുത്തിയതായി സർവകലാശാല അന്വേഷണസമിതി കണ്ടെത്തിയിരുന്നു. എം.ബി.എ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വേഗത്തിൽ നൽകാൻ വിദ്യാർഥികളിൽ നിന്ന് പണം വാങ്ങുന്നതിനിടെ ജനുവരി 28 നാണ് എൽസിയെ വിജിലൻസ് പിടികൂടിയത്.
ബാങ്ക് വഴി ഒന്നേകാൽ ലക്ഷം രൂപയാണ് എൽസി കൈപ്പറ്റിയത്. ബാക്കി തുകയിലെ 15000 രൂപ സർവകലാശാല ഓഫിസിൽ വച്ച് കൈപ്പറ്റുമ്പോഴാണ് വിജിലൻസ് അറസ്റ്റ് ചെയ്‌തത്.