കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെയും ഇന്‍റര്‍ സ്‌കൂള്‍ സെന്‍ററിലെയും 2021-22 അക്കാദമിക് വർഷത്തെ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ക്യാറ്റ് പരീക്ഷ സെപ്റ്റംബര്‍ 10, 11 തിയതികളില്‍ നടക്കും.
ഓഗസ്റ്റ് 12നും 13നും നടത്താനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. പുതിയ പരീക്ഷ തിയ്യതി പ്രകാരമുള്ള ഹാൾ ടിക്കറ്റ് സെപ്‌തംബർ ഒന്നുമുതൽ www.cat.mgu.ac.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. നിലവിൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തവർക്ക് പുതിയ തിയ്യതി പ്രകാരമുള്ള ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യുകയോ പഴയ ഹാൾടിക്കറ്റ് തന്നെ പരീക്ഷയ്ക്ക് ഉപയോഗിക്കുകയോ ചെയ്യാം.
വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച ടൈംടേബിളില്‍ പരീക്ഷ നടക്കുന്ന തിയ്യതിയും സമയവും പരീക്ഷ കേന്ദ്രവും പരിശോധിയ്‌ക്കണമെന്ന് അധികൃതര്‍ അറിയിച്ചു. എറണാകുളം ജില്ലയിൽ പരീക്ഷ കേന്ദ്രമായ സെന്‍റ് തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂളിന് പകരം സെന്‍റ് തെരേസാസ് കോളജില്‍ വെച്ച് നടക്കും. ഫോൺ: 0481-2733595, ഇമെയിൽ: cat@mgu.ac.in
ALSO READ: കൈവിടുന്നു കൊവിഡ്, അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി