കോട്ടയം: രോഗം ഭേദമായാല്‍ ബന്ധുക്കൾ പോലും ഏറ്റെടുക്കാൻ മടിക്കുന്നവർ... മനസിന്‍റെ നിയന്ത്രണം നഷ്ടമായി ജീവിതം എവിടേക്കെന്നറിയാതെ ഒറ്റമുറിയില്‍ കഴിയുന്നവർ... അവർക്കായി പ്രത്യാശയുടെ വെളിച്ചം വിതറാൻ ശ്രമിക്കുകയാണ് പാലായിലെ മാനിസകാരോഗ്യ പുനരുദ്ധാരണ കേന്ദ്രമായ മരിയസദനം. ഇവിടുത്തെ അന്തേവാസികൾ നിർമിക്കുന്ന പത്ത് കൂട്ടം അച്ചാറുകള്‍, അവലോസുണ്ട, ഉണ്ണിയപ്പം, നെയ്യപ്പം, നൈറ്റികള്‍, തുണി സഞ്ചികൾ, ഛായാ ചിത്രങ്ങള്‍, ഭക്ത സാമഗ്രികള്‍ തുടങ്ങി 25 ഇന സാധനങ്ങൾ വില്പനയ്ക്ക് തയ്യാറായി. ആവശ്യക്കാർക്ക് ഇവ വാങ്ങാൻ പാലാ മുണ്ടാങ്കല്‍ പള്ളിയോട് ചേര്‍ന്നുള്ള മൊബൈല്‍ ഷോപ്പില്‍ എത്തിയാല്‍ മതിയാകും.
മനസിന്‍റെ നിയന്ത്രണം തിരിച്ചുനല്‍കി സമൂഹത്തിന്‍റെ മുഖ്യ ധാരയിലേക്ക് കൊണ്ടു വരാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് സംരംഭമെന്ന് മരിയാസദനം ഉടമ സന്തോഷ് പറഞ്ഞു. മരിയസദനം കേരളത്തിനാകെ മാതൃകയാണെന്നും ഇവര്‍ക്കുള്ള സര്‍ക്കാര്‍ സഹായം ഇരട്ടിയാക്കി ലഭ്യമാക്കുമെന്നും മൊബൈല്‍ ഷോപ്പ് ഉദ്ഘാടനം ചെയ്ത മാണി.സി കാപ്പന്‍ എംഎല്‍എ പറഞ്ഞു.