ETV Bharat / state

Mathew kuzhalnadan against veena vijayan | വീണ നികുതി വെട്ടിച്ചു, ജിഎസ്‌ടി അടച്ചെങ്കില്‍ രേഖകള്‍ പുറത്തുവിടണം : മാത്യു കുഴല്‍നാടന്‍

author img

By

Published : Aug 19, 2023, 9:42 PM IST

Exalogic and empower india dealings | നിലവില്‍ 1.72 കോടി രൂപയുടെ ആരോപണമാണ് വീണ വിജയന്‍റെ കമ്പനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. അതിന് മുമ്പ് തന്നെ രണ്ട് ഘട്ടങ്ങളിലായി ഏകദേശം 52 ലക്ഷം രൂപ വീണ വിജയന്‍ എംപവര്‍ ഇന്ത്യ എന്ന കമ്പനിയില്‍ നിന്ന് കൈപ്പറ്റിയിരുന്നുവെന്ന് മാത്യു കുഴല്‍നാടന്‍

mathew kuzhalnadan  veena vijaya  mathew kuzhalnadan mla  igst cutt off  igst  Exalogic  empower india  cheif ministe  pinarayi vijayan  cpim  black money  വീണ വിജയന്‍  നികുതി  ഐജിഎസ്‌ടി  മാത്യൂ കുഴല്‍നാടന്‍  എംപവര്‍ ഇന്ത്യ
mathew kuzhalnadan against veena vijayan

മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട്

കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ (pinarayi vijayan) മകള്‍ വീണ വിജയന്‍(veena vijayan) നികുതി വെട്ടിച്ചുവെന്ന ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ mathew kuzhalnadan. കരിമണല്‍ കമ്പനിയില്‍ നിന്ന് വാങ്ങിയ 1.72 കോടിക്ക്‌ ജിഎസ്‌ടി (IGST) അടച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. അടച്ചെങ്കില്‍ സിപിഎം അതിന്‍റെ രേഖ പുറത്തുവിടാമോയെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.

നടന്നത് പൊളിറ്റിക്കല്‍ ഫണ്ടിങ് ആല്ല എന്നത് വ്യക്തമാണ്. സേവനത്തിനാണ് പണം വാങ്ങിയതെങ്കില്‍ നികുതി അടയ്ക്കണം. 30 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന് ഈ വകുപ്പില്‍ കിട്ടേണ്ടതെങ്കില്‍ ഇതുവരെ ആറ് ലക്ഷം രൂപ മാത്രമാണ് ജിഎസ്‌ടി അടച്ചതെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ ആരോപണമുയര്‍ത്തുന്ന തുകയേക്കാള്‍ കൂടുതല്‍ തുക വീണ വിജയന്‍ പല ഘട്ടങ്ങളായി കൈപ്പറ്റിയിട്ടുണ്ട്. നിലവില്‍ 1.72 കോടി രൂപയുടെ ആരോപണമാണ് വീണ വിജയന്‍റെ കമ്പനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. അതിന് മുമ്പ് തന്നെ രണ്ട് ഘട്ടങ്ങളിലായി ഏകദേശം 52 ലക്ഷം രൂപ വീണ വിജയന്‍ ശശിധരന്‍ കര്‍ത്തയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള എംപവര്‍ ഇന്ത്യ empower india എന്ന കമ്പനിയില്‍ നിന്ന് കൈപ്പറ്റിയിരുന്നുവെന്നാണ് മാത്യു കുഴല്‍നാടന്‍റെ ആരോപണം.

അഴിമതിക്കെതിരെ താന്‍ ഇനിയും പോരാടും. അമ്പുകള്‍ ഏറ്റുവാങ്ങാന്‍ തയ്യാറാണ്. ഇത്തരം നിരവധി ഇടപാടുകള്‍ നടക്കുന്നുണ്ടെന്നും മഞ്ഞുമലയുടെ അറ്റമാണ് ഇപ്പോള്‍ പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏത് അന്വേഷണവും നേരിടാന്‍ തയ്യാര്‍ mathew kuzhalnadan challenging cpim: നേരത്തെ, സിപിഎം (cpim) ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയും തിരിച്ച് വെല്ലുവിളിച്ചും മാത്യു കുഴല്‍നാടന്‍ രംഗത്തെത്തിയിരുന്നു. നികുതിവെട്ടിച്ചെന്നും കള്ളപ്പണം (black money) വെളുപ്പിച്ചെന്നുമുള്ള സിപിഎം ആരോപണം തോന്നിവാസമാണ്. സിപിഎം ഉന്നയിച്ച ആരോപണങ്ങളില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ഇക്കാര്യങ്ങളില്‍ അന്വേഷണത്തിന് സിപിഎമ്മിനെ വെല്ലുവിളിക്കുകയാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

തന്‍റെ അഭിഭാഷക സ്ഥാപനത്തെ കള്ളപ്പണം വെളുപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന് ആരോപിച്ചത് ഏറെ വേദനിപ്പിച്ചു. ഇത് തന്‍റെ പാര്‍ട്ട്ണര്‍മാര്‍ക്ക് കൂടി ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. വിയര്‍പ്പിന്‍റെ വിലയറിയാത്തതുകൊണ്ടാണ് തന്‍റെ സ്ഥാപനത്തിനെതിരെ സിപിഎം ഇത്രയും വൃത്തികെട്ട ആരോപണം ഉന്നയിക്കുന്നത്.

ഏറെ കഷ്‌ടപ്പെട്ടും അധ്വാനിച്ചുമാണ് സ്ഥാപനം കെട്ടിപ്പടുത്തത്. ഒരു അഭിഭാഷകന്‍റെ ജീവിതം എങ്ങനെയാണ് അഭിഭാഷകരായ എസ്‌എഫ്‌ഐക്കാരോട് ചോദിക്കണം. ആദ്യ വര്‍ഷങ്ങളില്‍ ഒരു വരുമാനവുമില്ലാതെ അലഞ്ഞ് നടക്കുകയാണ്. അതിന് ശേഷമാണ് എന്തെങ്കിലും കേസ് ലഭിക്കുന്നത്. 23 വര്‍ഷത്തെ കഠിനാധ്വാനത്തെയാണ് ഇത്തരത്തില്‍ അപമാനിച്ചത്.

രക്തം ചിന്തിയാലും വിയര്‍പ്പ് ഒഴുക്കില്ല എന്നതാണ് ഇപ്പോഴത്തെ സിപിഎം രീതി. അതിനാലാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അധ്വാനിച്ച് ജീവിക്കുന്ന എത്ര നേതാക്കളുണ്ടെന്ന് ഈ ആരോപണം ഉന്നയിച്ച സിപിഎമ്മുകാര്‍ വ്യക്തമാക്കണം.

2014 മുതലുള്ള തന്‍റെ സ്ഥാപനത്തിന്‍റെ വരുമാനം, അടച്ച ആദായ നികുതി വിവരങ്ങള്‍ എന്നിവ പുറത്തുവിടാന്‍ തയ്യാറാണ്. ആര്‍ക്കും ഇക്കാര്യം പരിശോധിക്കാം. സിപിഎമ്മിന് തന്നെ ഇക്കാര്യങ്ങള്‍ പരിശോധിക്കാം.

അതിനായി ഒരു കമ്മിഷനെയോ നേതാവിനെയോ സിപിഎമ്മിന് ചുമതലപ്പെടുത്താം. തോമസ് ഐസക്കിനെ പോലൊരു നേതാവായാല്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ വേഗത്തില്‍ മനസിലാക്കാന്‍ സാധിക്കും - മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.