കോട്ടയം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ട രാജി. ഡീൻ ഉൾപ്പെടെ എട്ട് പേർ രാജി വെച്ചു. ഡീൻ ചന്ദ്രമോഹൻ, ഫൗസിയ (സിനിമോട്ടോഗ്രാഫി), വിനോദ് (ഓഡിയോ), നന്ദകുമാർ (സിനിമോട്ടോഗ്രാഫി), ഫൗസിയ (സിനിമോട്ടോഗ്രാഫി), ബാബാനി പ്രമോദി (അസിസ്റ്റന്‍റ് പ്രൊഫസർ ഡയറക്ഷന്‍), സന്തോഷ് (പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്), അനിൽ കുമാർ (അഡ്‌മിനിസ്ട്രേഷൻ ഓഫിസർ) എന്നിവരാണ് രാജിവച്ചത്.
സ്ഥാപനത്തിന്‍റെ ഡയറക്‌ടര്‍ ആയിരുന്ന ശങ്കർ മോഹനുമായി അടുപ്പം ഉള്ളവർ ആണ് രാജി വച്ചത്. അധ്യാപകർക്ക് ഗുണനിലവാരം ഇല്ലെന്ന വിദ്യാർത്ഥികളുടെ പരാതി അംഗീകരിക്കാൻ ആവില്ല. രാജി 18-ാം തീയതി തന്നെ ശങ്കർ മോഹന് നൽകിയിരുന്നതായി ഇവര്‍ വ്യക്തമാക്കി.