ETV Bharat / state

പുതുമോടിയിൽ കോട്ടയത്തെ മൺറോ വിളക്ക് ; വഴികാട്ടിയായി തലയെടുപ്പോടെ

കായലിനോട് ചേർന്ന കൊച്ചുതുരുത്തിൽ കാലങ്ങളായി തുരുമ്പു പിടിച്ച നിലയിലായിരുന്നു വിളക്കുമരം.

Manro light  Manro light in Kottayam  Manro light in Kottayam pazhukkanilam  Manro light in pazhukkanilam  Kottayam pazhukkanilam  Kottayam  pazhukkanilam  tourist place  kottayam tourist place  kottayam tourism  പുതുമോടിയിൽ കോട്ടയത്തെ മൺറോ വിളക്ക്  മൺറോ വിളക്ക്  കോട്ടയത്തെ മൺറോ വിളക്ക്  കോട്ടയം  പഴുക്കാനിലം  പഴുക്കാനിലം മൺറോ വിളക്ക്  മൺറോ വിളക്കിന് പുതിയ മുഖം  കോട്ടയം ടൂറിസം
പുതുമോടിയിൽ കോട്ടയത്തെ മൺറോ വിളക്ക്
author img

By

Published : Jul 29, 2021, 8:53 PM IST

Updated : Jul 29, 2021, 10:22 PM IST

കോട്ടയം : കോട്ടയത്തെ പള്ളം പഴുക്കാനിലം കായലിലെ മൺറോ വിളക്ക് വീണ്ടും വഴികാട്ടിയാകുന്നു. കായലിനോട് ചേർന്ന കൊച്ചുതുരുത്തിൽ കാലങ്ങളായി തുരുമ്പുപിടിച്ച നിലയിലായിരുന്നു വിളക്കുമരം. എന്നാൽ അറ്റകുറ്റപ്പണികള്‍ നടത്തി ഓട്ടോമാറ്റിക് സോളാർ ലൈറ്റും സ്ഥാപിച്ചതോടെ മൺറോ വിളക്കിന് പുതിയ മുഖമായി.

കേണൽ ജോൺ മൺറോയുടെ സ്‌മരണാർഥം നിർമിതം

തിരുവിതാംകൂറിന്‍റെയും കൊച്ചിയുടെയും ദിവാനായിരുന്ന കേണൽ ജോൺ മൺറോയുടെ സ്‌മരണയ്ക്കായി 1810-19 കാലയളവിലാണ് മൺറോ വിളക്ക് സ്ഥാപിച്ചത്. കരമാർഗമുള്ള ഗതാഗതം വികസിക്കുന്നതിനുമുൻപ് ജലപാത വഴിയായിരുന്നു ചരക്കുഗതാഗതവും സഞ്ചാരവും നടന്നിരുന്നത്.

പുതുമോടിയിൽ കോട്ടയത്തെ മൺറോ വിളക്ക്

അക്കാലത്ത് കോട്ടയo-ആലപ്പുഴ ജലപാതയിലെ ചരക്ക് വള്ളങ്ങൾക്ക് രാത്രികാലങ്ങളിൽ ദിശയറിയാൻ വിളക്കുമരം ഉപയോഗിച്ചിരുന്നു. മണ്ണെണ്ണ ഉപയോഗിച്ചാണ് വിളക്ക് തെളിയിച്ചിരുന്നത്.

മൺറോ വിളക്കിന് പുതിയ മുഖം

എന്നാൽ കരവഴിയുള്ള ഗതാഗതം സാധ്യമായപ്പോൾ വിളക്കുമരം കണ്ണടച്ചു. പിന്നെ വർഷങ്ങളോളം ജീർണാവസ്ഥയിലായിരുന്നു. ഏതാനും മാസം മുൻപ് ഇൻലാൻഡ് വാട്ടർ വേയ്‌സ് അതോറിറ്റിയാണ് വിളക്കുമരം നവീകരിച്ചത്.

ഇതിന്‍റെ തുരുമ്പെടുത്ത ഭാഗങ്ങൾ ശരിയാക്കി പെയിന്റടിച്ചു. ഇപ്പോൾ മത്സ്യ ബന്ധത്തിനേർപ്പെടുന്നവർക്കും രാത്രിയിൽ ആലപ്പുഴയിൽ നിന്നുവരുന്ന ജലഗതാഗത വകുപ്പിന്‍റെ ബോട്ടിനും മണ്‍റോ വിളക്കാണ് വഴി കാട്ടുന്നത്.

ടൂറിസം സാധ്യത ഏറെ

ടൂറിസത്തിന് വളരെയധികം സാധ്യതയുള്ള പഴുക്കാനിലം കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾ ഇനിയും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഴുക്കാനിലം കായൽ തെളിക്കാൻ 107.88 കോടി രൂപയുടെ പദ്ധതി തയ്യാറായിട്ടുണ്ട്.

കിഫ്ബി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. കൂടാതെ ബണ്ട് വഴി റോഡ് നിർമിക്കാനും ആലോചനയുണ്ട്. ഇവിടെ നിന്നുള്ള അസ്തമയവും കായൽ കാഴ്ചയുമെല്ലാം അതിമനോഹരമാണ്. പദ്ധതികൾ നടപ്പായാല്‍ ജില്ലയിലെ ഏറ്റവും മനോഹരമായ ടൂറിസം കേന്ദ്രമായി പഴുക്കാനിലത്തെ മാറ്റാനാവും.

Last Updated : Jul 29, 2021, 10:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.