മണിമല : കോട്ടയം മണിമലയിൽ കവർച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മൂന്നുവർഷത്തിനു ശേഷം മണിമല പൊലീസ് പിടികൂടി (manimala Robbery case accused arrested after tree year). കറുകച്ചാൽ ഉമ്പിടി ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ ഉമ്പിടി സോജി എന്ന് വിളിപ്പേരിൽ അറിയപ്പെടുന്ന ദേവസ്യ വർഗീസ് (46) എന്നയാളെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഇയാളും സുഹൃത്തുക്കളും ചേർന്ന് 2020 സെപ്റ്റംബർ ആറാം തീയതി ചാമംപതാൽ ഭാഗത്ത് വച്ച് പത്തനംതിട്ട റാന്നി സ്വദേശിയായ യുവാവും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി കാറിന്‍റെ ചില്ല് അടിച്ചു പൊട്ടിച്ച ശേഷം കുരുമുളക് സ്പ്രേ (robbery by using Pepper spray) അടിക്കുകയും തുടര്‍ന്ന് അവരുടെ കൈവശം ഉണ്ടായിരുന്ന 5 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയുമായിരുന്നു.
Also read :സർവത്ര വിചിത്രമാണ് കോയമ്പത്തൂർ കൊള്ളസംഘം... 'കണ്ണൂർ സ്‌ക്വാഡിന്' (പൊലീസിന്) പണി കൂടും
കാർ യാത്രക്കാരുടെ പരാതിയെ തുടർന്ന് മണിമല പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തിരുന്നു. വളരെ പെട്ടന്ന് തന്നെ ഈ കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തു. തുടർന്ന് ഈ കേസിലെ മറ്റൊരു പ്രതിയായ ദേവസ്യ വർഗീസ് ഒളിവിൽ പോവുകയായിരുന്നു.
ഇത്തരത്തിൽ വിവിധ കേസുകളിൽ പെട്ട് ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിനു വേണ്ടി ജില്ല പൊലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഈ അന്വേഷണ സംഘം നടത്തിയ തെരച്ചിലാണ് ഇയാൾ ഇപ്പോൾ പൊലീസിന്‍റെ പിടിയിലായത്. മണിമല സ്റ്റേഷൻ എസ്എച്ച്‌ഒ ജയപ്രകാശ്, എസ്ഐമാരായ ബിജോയ്, സുനിൽ, എഎസ്ഐ സിന്ധുമോൾ, സിപിഒമാരായ ജിമ്മി ജേക്കബ്, സാജുദ്ദീൻ, ജസ്റ്റിൻ ജേക്കബ്, സജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.