ETV Bharat / state

പാലാ ബിഷപ്പിന്‍റെ പരാമർശം ഒരു സമുദായത്തിനുമെതിരല്ല ; പിന്തുണച്ച് മാണി സി കാപ്പൻ - pala bishop

'രൂപതാംഗങ്ങളോട് രൂപതാധ്യക്ഷന്‍ എന്ന നിലയിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നടത്തിയ പ്രസംഗം വിവാദമാക്കാനാണ് ശ്രമം'

mani c kappan supports pala bishop  mani c kappan on narcotic jihad  ബിഷപ്പിനെ പിന്തുണച്ച് മാണി സി കാപ്പൻ  മാണി സി കാപ്പൻ  കാപ്പൻ  മാണി  മാർ ജോസഫ് കല്ലറങ്ങാട്ട്  പാലാ ബിഷപ്പ്  mani c kappan  pala bishop  കോട്ടയം
പാലാ ബിഷപ്പിന്‍റെ പരാമർശം ഒരു സമുദായങ്ങൾക്കുമെതിരല്ല; പിന്തുണച്ച് മാണി സി കാപ്പൻ
author img

By

Published : Sep 11, 2021, 6:04 PM IST

കോട്ടയം : പാലാ ബിഷപ്പിന്‍റെ പരാമർശം ഏതെങ്കിലും സമുദായത്തിനോ മതത്തിനോ എതിരെയല്ലന്ന് മാണി സി കാപ്പൻ. സമുദായങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരെയാണ് ബിഷപ്പിൻ്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഷപ്പിന്‍റേത് മയക്കുമരുന്നിനെതിരായ മുന്നറിയിപ്പ്

എട്ട് നോമ്പ് ആചരിക്കുന്നതിൽ പ്രമുഖമായ കേരളത്തിലെ കത്തോലിക്കാ പളളികളിൽ ഒന്നാണ് കുറവിലങ്ങാട് മർത്താ മറിയംപള്ളി. സെപ്‌റ്റംബർ ഒന്നുമുതൽ എട്ടുവരെയുള്ള നോമ്പ് ആചരണത്തിൻ്റെ ഭാഗമായി നടന്ന പെരുന്നാൾ കുർബാനയിൽ തൻ്റെ രൂപതാംഗങ്ങളോട് രൂപതാധ്യക്ഷൻ എന്ന നിലയിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നടത്തിയ പ്രസംഗം വിവാദമാക്കാനാണ് ശ്രമം.

അദ്ദേഹം നടത്തിയ പ്രസംഗത്തിന്‍റെ പാവനതയെയും ഉദ്ദേശ ശുദ്ധിയെയും വളച്ചൊടിക്കുന്നതിൽ തൽപരരായിട്ടുള്ളവരുടെ കടന്നുകയറ്റമാണിത്. സഭ മക്കളും പ്രത്യേകിച്ച് കുട്ടികളും മയക്കുമരുന്ന് ബന്ധങ്ങളിൽ ഏർപ്പെടെരുതെന്ന മുന്നറിയിപ്പാണ് ബിഷപ്പ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

പരാമർശം അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ഭാഗം

ഇതൊരു വിവാദ വിഷയമാക്കുന്നതിന് പിന്നിൽ നാർകോട്ടിക്‌സ് ലോബിയുടെ അതിശക്തമായ പ്രേരണയാകും പ്രവർത്തിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല.

നാർകോട്ടിക് വസ്‌തുക്കളുടെ ഉപയോഗം കുട്ടികളെയും മുതിർന്നവരെയും സംബന്ധിച്ചടത്തോളം ലോകം ഒട്ടാകെ നിരോധിച്ചിരിക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതുമാണ്. ഇക്കാര്യം കല്ലറങ്ങാട്ട് പിതാവ് മാത്രം പറയാൻ പാടില്ല എന്ന് പറയുന്നതിൻ്റെ സാംഗത്യം മനസിലാകുന്നില്ലെന്നും കാപ്പൻ വിശദമാക്കി.

സർക്കാരും വിവിധ രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും ഒറ്റക്കെട്ടായി മയക്കുമരുന്നിനെതിരെയുള്ള ശബ്‌ദത്തെ പിന്തുണയ്‌ക്കേണ്ടതാണ്. ഇതോടൊപ്പം പാലാ ബിഷപ്പ് പറഞ്ഞത് ഏതെങ്കിലും മതത്തിനെതിരെയാണെന്ന വ്യാഖ്യാനം നൽകി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണം.

ALSO READ:'സംഘപരിവാര്‍ അജണ്ടയിൽ വീഴരുത്'; പാലാ ബിഷപ്പിന്‍റെ പരാമര്‍ശത്തില്‍ മുന്നറിയിപ്പുമായി വി.ഡി സതീശന്‍

കുർബാന മധ്യേ വിശ്വാസികളോടായി ബിഷപ്പ് പറഞ്ഞതിനെ അഭിപ്രായ സ്വാതന്ത്ര്യമായി കണ്ടാൽ മതിയാകും. ബിഷപ്പിൻ്റെ ആശയത്തോട് വിയോജിപ്പുള്ളവർക്ക് ആശയസംവാദത്തിനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്.

അതിനെ തെരുവിലേക്ക് വലിച്ചിഴക്കുന്ന നിലപാട് ശരിയാണോ എന്ന് ബന്ധപ്പെട്ടവർ പരിശോധിക്കണം. സാമുദായിക ഐക്യവും മതസൗഹാർദവുമാണ് നാടിൻ്റെ കരുത്ത്. അത് നിലനിർത്താൻ എല്ലാവരും ഒറ്റക്കെട്ടായി ശ്രമിക്കണമെന്നും മാണി സി കാപ്പൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.