കോട്ടയം : വൈക്കത്ത് മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു. പുനലൂർ സ്വദേശി ബിജു ജോർജ് ആണ് മരിച്ചത്. വൈക്കം പെരുഞ്ചില്ല ഷാപ്പിന് സമീപം ഇയാൾ വയറിൽ നിന്ന് രക്തം വാർന്ന നിലയിൽ മരിച്ചുകിടക്കുകയായിരുന്നു. സംഭവത്തിൽ വൈക്കം തോട്ടകം സ്വദേശിയെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
അതേസമയം ഷാപ്പിനകത്തുവച്ചാണ് ഇയാൾക്ക് കുത്തേറ്റതെന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെ ബിജു ഷാപ്പിലേക്ക് കയറുന്നതും ഇറങ്ങുന്നതുമായുള്ള ദൃശ്യം സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വൈദ്യ പരിശോധനയിൽ വയറില്‍ ആഴത്തില്‍ മുറിവുള്ളതായി ഡോക്‌ടർമാരും പറഞ്ഞു.
ഷാപ്പിനകത്ത് കുത്തേൽക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തിൽ വൈക്കം ഇ എസ് പി നകുൽരാജ് ദേശ്‌മുഖിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഒന്നരമാസം മുമ്പ് വരെ സമീപത്തെ മത്സ്യ മാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്നു ബിജു. പിന്നീട് മോഷണത്തിന്‍റെ പേരിൽ ഇവിടെ നിന്ന് പറഞ്ഞുവിട്ടിരുന്നു.
മധ്യവയസ്‌കയെ ആക്രമിച്ച് കൊലപ്പെടുത്തി : കഴിഞ്ഞ മാസം 10 നാണ് കോട്ടയത്ത് ഒപ്പം താമസിച്ചിരുന്ന യുവാവിന്‍റെ അടിയേറ്റ് മധ്യവയസ്‌ക കൊല്ലപ്പെട്ടത്. പാലാ അമ്പാറ സ്വദേശിയായ 48 കാരി ഭാര്‍ഗവിയാണ് കൊല്ലപ്പെട്ടത്. പ്രതി കൊച്ചുപുരക്കൽ ബിജു മോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
രണ്ട് വര്‍ഷമായി ഇരുവരും ബിജുവിന്‍റെ വീട്ടില്‍ ഒരുമിച്ചായിരുന്നു താമസം. സംഭവ ദിവസം താമസ സ്ഥലത്ത് ഇരുവരും ചേര്‍ന്ന് മദ്യപിക്കുകയും തര്‍ക്കമുണ്ടാവുകയും ചെയ്‌തു. ഇതിന് പിന്നാലെ പാര ഉപയോഗിച്ച് ബിജു ഭാര്‍ഗവിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം സ്റ്റേഷനില്‍ നേരിട്ടെത്തി ബിജു കൊലപാതക വിവരം പൊലീസിനെ അറിയിച്ചു.
also read : കോട്ടയത്ത് ഒപ്പം താമസിച്ചിരുന്ന യുവാവിന്‍റെ അടിയേറ്റ് മധ്യവയസ്‌ക കൊല്ലപ്പെട്ടു, പ്രതി പൊലീസ് കസ്റ്റഡിയില്‍
അമ്മായിയമ്മയെ മരുമകൾ വെട്ടിക്കൊലപ്പെടുത്തി : ഈ മാസം ഒൻപതിനാണ് എറണാകുളം മൂവാറ്റുപുഴയിൽ അമ്മായിയമ്മയെ മരുമകൾ വെട്ടിക്കൊലപ്പെടുത്തിയത്. മേക്കടമ്പ് അമ്പല്ലൂർ ക്ഷേത്രത്തിന് സമീപം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന നിലന്താനത്ത് അമ്മിണിയെയാണ് (85) മരുമകൾ പങ്കജം വെട്ടിക്കൊലപ്പെടുത്തിയത്. വയോധികയുടെ തലയ്‌ക്കും കഴുത്തിലും ആഴത്തിൽ മുറിവേറ്റാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.
also read : Ernakulam | മൂവാറ്റുപുഴയില്‍ വൃദ്ധയെ മരുമകൾ വെട്ടിക്കൊന്നു; പ്രതി പിടിയില്‍
സംഭവത്തിൽ പങ്കജത്തിനെതിരെ പൊലീസ് കേസെടിത്തിട്ടുണ്ട്. അമ്മായിയമ്മയെ കൊലപ്പെടുത്തിയ ശേഷം സമീപത്തുള്ള സഹോദരന്‍റെ വീട്ടിലെത്തിയ പങ്കജം കൊലപാതക വിവരം അറിയിക്കുകയായിരുന്നു. അമ്മിണിയുടെ മകനായ പ്രസാദ് തട്ടുകയിലെ ജോലിക്ക് പോയപ്പോഴായിരുന്നു ആക്രമണം. പ്രസാദിന്‍റെ ഭാര്യ പങ്കജവും അമ്മ അമ്മിണിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.