കോട്ടയം: അജ്ഞാത വാഹനം തട്ടി സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. പാക്കിൽ കാരമൂട് പുളിമൂട്ടിൽ ബൈജു തോമസാണ് ( 31 ) മരിച്ചത്. ചൊവ്വാഴ്‌ച രാതി 10ന് ചിങ്ങവനം പരുത്തുംപാറ-പന്നിമറ്റം റോഡിൽ റെയിൽവേ മേൽപാലത്തിനു സമീപമാണ് അപകടം നടന്നത്.
Also Read: കര്‍ഷകര്‍ക്കായി പ്രവര്‍ത്തിച്ച പ്രധാനമന്ത്രി മോദിയെന്ന് ജെപി നദ്ദ
റോഡരികിൽ മറിഞ്ഞുകിടന്ന സ്കൂട്ടറിനു സമീപം യുവാവ് രക്തം വാർന്ന് മരണപ്പെട്ട നിലയിലായിരുന്നു. അജ്ഞാതവാഹനം തട്ടിയാണ് അപകടം ഉണ്ടായതെന്ന് സംശയിക്കുന്നു. ചിങ്ങവനത്ത് കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് ബൈജു.