ETV Bharat / state

Murder Attempt | സഹോദരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച 44കാരന്‍ പിടിയില്‍

Kollam Murder Attempt : പിടിയിലായത് പള്ളിതാഴത്തില്‍ വീട്ടില്‍ രഘുവരന്‍ മകന്‍ അനില്‍കുമാര്‍ (44)

author img

By

Published : Nov 17, 2021, 8:45 PM IST

Mulakkal vayal  Mulakkal vayal attack case  Man arrested trying kill sister  Men try to kill sister news  സഹോദരിയെ കൊലപ്പെടുത്താന്‍ ശ്രമം  കൊലപാതക ശ്രമം  പള്ളിതാഴത്തില്‍ വീട്ടില്‍ രഘുവരന്‍  തൃക്കരുവയില്‍ കൊലപാതക ശ്രമം
സഹോദരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

കൊല്ലം: സഹോദരിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച 44 കാരന്‍ പൊലീസ് പിടിയില്‍. തൃക്കരുവ മുളയ്ക്കല്‍ വയല്‍ പള്ളിതാഴത്തില്‍ വീട്ടില്‍ രഘുവരന്‍ മകന്‍ അനില്‍കുമാര്‍ (44) ആണ് അറസ്റ്റിലായത്. സഹോദരിയുടെ മകനോട് ഇയാള്‍ക്കുണ്ടായിരുന്ന വിദ്വേഷം നിമിത്തം ഇയാള്‍ നിരന്തരം കലഹത്തിലായിരുന്നു.

കഴിഞ്ഞ ദിവസം മകന്‍റെ പ്രവര്‍ത്തികളെ സംബന്ധിച്ച് സഹോദരിയുമായി വാക്ക് തര്‍ക്കമുണ്ടായി. മകനെ പ്രതിരോധിക്കാന്‍ ശ്രമിച്ച അനിതയെ ഇയാള്‍ കൈയ്യില്‍ കരുതിയിരുന്ന കത്തി എടുത്ത് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

Also Read: Kerala Covid Updates| സംസ്ഥാനത്ത് 6849 പേര്‍ക്ക് കൂടി കൊവിഡ്-19 ; 61 മരണം

പരിക്കേറ്റ ഇവര്‍ മതിലിലുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊല്ലം ജില്ലാ ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും (Trivandrum Medical College) ചികിത്സ തേടി. തുടര്‍ന്ന് അനിതയുടെ ബന്ധുവിന്‍റെ പരാതിയില്‍ ഇയാളെ വീട്ടില്‍ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. അഞ്ചാലുമ്മൂട് ഇന്‍സ്‌പെക്ടര്‍ ദേവരാജന്‍. സി യുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.