കോട്ടയം: മൊബൈൽ ഫോണ്‍ മോഷണ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം ചെളിക്കുഴി ഭാഗത്ത് പാറയിൽപുരയിടം വീട്ടിൽ ബെന്നി(33) എന്നയാളെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാൾ ഇന്ന് പുലർച്ചെ മുണ്ടക്കയം പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന പെട്രോൾ ടാങ്കർ ലോറിക്കുള്ളിൽ നിന്നും പാലക്കാട് സ്വദേശിയായ ഡ്രൈവറുടെ മൊബൈൽ ഫോൺ എടുത്തു കൊണ്ട് കടന്നുകളയുകയായിരുന്നുതുടർന്ന് രാത്രികാല പെട്രോളിങ് നടത്തിയ പൊലീസ് സംഘം സംശയാസ്പദമായ രീതിയിൽ ഇയാളെ കാണപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ പരിശോധിക്കുകയും ഇയാളുടെ കൈയില്‍ നിന്നും മൊബൈൽ ഫോൺ, സ്ക്രൂഡ്രൈവർ, ആക്സോ ബ്ലേഡ് ,സ്പാനർ മുതലായവ കാണപ്പെടുകയും തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും മൊബൈൽ ഫോൺ ലോറിയില്‍ നിന്നും മോഷ്‌ടിച്ചുകൊണ്ട് വരികയാണെന്ന് കണ്ടെത്തുകയുമായിരുന്നു.
മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഒ ഷൈൻ കുമാർ, എസ്.ഐ അനീഷ് പി.എസ് ,സി.പി.ഒ മാരായ രഞ്ജിത്ത് എസ് നായർ, ശരത്ചന്ദ്രൻ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.