ETV Bharat / state

ബസില്‍ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം; മധ്യവയസ്‌കന്‍ പിടിയില്‍ - വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം

കോട്ടയം- ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.

Sexual assault on a student inside the bus  Man arrested for Sexual assault towards girl  Sexual assault on a student  Sexual assault towards girl  കോട്ടയം ഏറ്റുമാനൂർ  വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം  കോട്ടയം വെസ്റ്റ് പൊലീസ്
ബസിനുള്ളില്‍ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം; മധ്യവയസ്‌കന്‍ പൊലീസ് പിടിയില്‍
author img

By

Published : Dec 5, 2022, 7:57 PM IST

കോട്ടയം: ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ അറസ്റ്റ്. കല്ലറ തേവലക്കാട് ചാഴിയിൽ വീട്ടിൽ അനിൽകുമാർ സികെയാണ് (48) കോട്ടയം വെസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. ഇയാൾ ഇന്ന് കോട്ടയം- ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.

വിദ്യാർഥിനിയുടെ പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയും ചെയ്‌തു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പ്രശാന്ത് കുമാർ കെആർ, എസ്ഐ അനിൽകുമാർ കെഎസ്, സിപിഒമാരായ വിജേഷ്‌കുമാർ, ഷെജിമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.