ETV Bharat / state

കോട്ടയം കലക്ടറായി എം അഞ്ജന ചുമതലയേറ്റു

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും കാലവര്‍ഷ ദുരന്തനിവാരണ മുന്നൊരുക്കങ്ങളിലുമാണ് ആദ്യഘട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് കലക്ടര്‍ അറിയിച്ചു

കോട്ടയം കലക്ടറായി എം അഞ്ജന ചുമതലയേറ്റു
author img

By

Published : Jun 3, 2020, 9:36 PM IST

കോട്ടയം: ജില്ലാ കലക്ടറായി എം അഞ്ജന ചുമതലയേറ്റു. ആലപ്പുഴ കലക്ടറായായിരിക്കെയാണ് കോട്ടയത്തേക്ക് നിയോഗിക്കപ്പെട്ടത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും കാലവര്‍ഷ ദുരന്തനിവാരണ മുന്നൊരുക്കങ്ങളിലുമാണ് ആദ്യഘട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് കലക്ടര്‍ അറിയിച്ചു.

കോവിഡ് പ്രതിരോധത്തില്‍ ജില്ല ഇതുവരെ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനം തുടരേണ്ടതുണ്ട്. ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ അനുവദിക്കപ്പെട്ട ഇളവുകള്‍ പ്രയോജനപ്പെടുത്തുമ്പോള്‍തന്നെ രോഗവ്യാപനം നിയന്ത്രിക്കുന്നതിന് അതീവ ജാഗ്രത നിലനിര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കണം. കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ജില്ലയില്‍ സജീവമാണ്.

ഇതിനൊപ്പം മഴക്കാലത്ത് സാംക്രമിക രോഗങ്ങള്‍ പകരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വീട്ടു പരിസരം ശുചിയായി സൂക്ഷിക്കുകയും കൊതുകുകളുടെ ഉറവിടങ്ങള്‍ നശിപ്പിക്കുകയും വേണം. അടിയന്തര പരിഗണന ആവശ്യമുള്ള മറ്റു വിഷയങ്ങളിലും സമയബന്ധിതമായ പരിഹാരം കാണുന്നതിന് എല്ലാവരുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.