ETV Bharat / state

കുമ്മായ വ്യവസായ സഹകരണ സംഘം സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തം - Lime Industry news

വർഷങ്ങൾക്ക് മുമ്പ് കുമരകത്ത് പ്രവർത്തനം തുടങ്ങിയ സംഘം വർഷങ്ങളായി പ്രതിസന്ധിയിലാണ് പ്രവർത്തിക്കുന്നത്.

കുമ്മായ വ്യവസായ സഹകരണ സംഘം  കർഷകർക്ക് നീറ്റുകക്ക വിതരണം  കുമ്മായ വ്യവസായ സഹകരണ സംഘം  ജോലി മേഖല മടങ്ങി  Lime Industry Co-operative Society  Lime Industry Co-operative Society news  Lime Industry news  Co-operative Society crisis kollam
കുമ്മായ വ്യവസായ സഹകരണ സംഘത്തിന്‍റെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്?
author img

By

Published : Jul 31, 2021, 6:28 PM IST

Updated : Jul 31, 2021, 7:05 PM IST

കോട്ടയം: കുമരകത്തെ കുമ്മായ വ്യവസായ സഹകരണ സംഘത്തെ സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. നൂറോളം തൊഴിലാളികളുടെ ജീവിതമാർഗമായിരുന്ന സ്ഥാപനം സർക്കാർ ഏറ്റെടുക്കണമെന്ന് വർഷങ്ങളായുള്ള ആവശ്യമാണ്. നിരവധി തവണ വ്യവസായ വകുപ്പിന് മുന്നില്‍ ഈ ആവശ്യം ഉന്നയിച്ചെങ്കിലും സർക്കാരിന്‍റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായിട്ടില്ല.

സ്വാതന്ത്രലബ്‌ധിക്ക് മുമ്പ് തന്നെ കുമരകത്ത് പ്രവർത്തനം തുടങ്ങിയ സംഘം വർഷങ്ങളായി പ്രതിസന്ധിയിലാണ്. തുറന്ന പ്രദേശത്ത് നടന്നിരുന്ന സംഘത്തിന്‍റെ പ്രവർത്തനം ജനരോഷത്തെ തുടർന്ന് പുതിയ ബ്രോയിലർ നിർമിച്ച് പ്രവർത്തനം തുടരുകയായിരുന്നു. 50 ലക്ഷം രൂപയാണ് ഇതിനായി ചെലവായത്. മികച്ച ഗുണനിലവാരമുള്ള 10 കിലോ അടങ്ങിയ കുമ്മായ പാക്കറ്റിന് 128 രൂപയാണ് സംഘം വാങ്ങുന്നത്.

കുമ്മായ വ്യവസായ സഹകരണ സംഘം സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തം

സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തം

എന്നാൽ വളരെ കുറവായ നിരക്കിൽ സ്വകാര്യ കമ്പനികളുടെ നീറ്റുകക്ക വാങ്ങാനാണ് സഹകരണ സംഘങ്ങൾക്ക് താൽപര്യം. കൃഷിഭവന്‍റെ നിർദേശ പ്രകാരം നിലവിൽ സഹകരണ സംഘങ്ങളാണ് കർഷകർക്ക് കക്ക എത്തിച്ചു നൽകുന്നത്. എന്നാൽ കുറഞ്ഞ ഗുണനിലവാരമുള്ള നീറ്റുകക്ക, കമ്മിഷൻ കൈപ്പറ്റി കർഷകർക്ക് നൽകുകയാണ് ബാങ്കുകാർ. ഇത് മൂലം സർക്കാർ മേഖലയിലുള്ള സംഘങ്ങളുടെ നിലനിൽപ് തന്നെ അപകടത്തിലാവുകയാണെന്ന് കുമരകത്തെ കുമ്മായ വ്യവസായ സഹകരണ സംഘം സെക്രട്ടറി പി കെ സുധീർ പറഞ്ഞു.

മന്ത്രിമാരുടെ ഇടപെടൽ

കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് വ്യവസായ മന്ത്രി ജയരാജനെ സന്ദർശിച്ച് സംഘം ഭാരവാഹികൾ വിഷയങ്ങൾ അവതരിപ്പിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് സഹായം ലഭിച്ചില്ല. വിഷയം മന്ത്രി പി. രാജീവിന്‍റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും പരിഗണിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. കൃഷി മന്ത്രിയുടെ അടിയന്തര ഇടപെടലുണ്ടാവുമെന്നും സംഘത്തിന്‍റെ പ്രവർത്തനം ലാഭകരമായി മുന്നോട്ടു പോവാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവരിപ്പോഴും.

READ MORE: കുമ്മായ നിർമാണം പ്രതിസന്ധിയിൽ; കുമരകത്ത് സർക്കാർ ഇടപെടൽ ആവശ്യം

Last Updated : Jul 31, 2021, 7:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.