ETV Bharat / state

'മാലിന്യസംസ്‌കരണത്തിനായി വകുപ്പുകൾ യോജിച്ചു പ്രവർത്തിക്കണം'; നിയമസഭ സമിതി - കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത

ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണത്തിനും നിയന്ത്രണത്തിനുമായി നടപ്പാക്കുന്ന പദ്ധതികളും പ്രശ്‌നങ്ങളും വിലയിരുത്തുന്നതിനും നിർദേശങ്ങൾ സ്വീകരിക്കുന്നതിനുമായി കലക്‌ട്രേറ്റിൽ വച്ചാണ് നിയമസഭ സിറ്റിങ് നടന്നത്

legislative assembly committee  waste management in tourist centers  tourist centers  waste management  kottayam tourism  kpa majeed  sebastian kulathunkal  vazhoor soman  pka jayasree  latest news in kottayam  latest news today  മാലിന്യസംസ്‌ക്കരണത്തിനായി  വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സംവിധാനങ്ങള്‍  നിയമസഭ സമിതി  നിയമസഭ സിറ്റിങ്  മാലിന്യസംസ്‌ക്കരണ സംവിധാനങ്ങൾ  മാലിന്യസംസ്‌ക്കരണം  കെപിഎ മജീദ്  സെബാസ്റ്റിയൻ കുളത്തുങ്കൽ  വാഴൂർ സോമൻ  കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'മാലിന്യസംസ്‌ക്കരണത്തിനായി വകുപ്പുകൾ യോജിച്ചു പ്രവർത്തിക്കണം'; വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സംവിധാനങ്ങള്‍ നേരിട്ടു വിലയിരുത്തി നിയമസഭ സമിതി
author img

By

Published : Nov 25, 2022, 9:36 AM IST

കോട്ടയം: വിനോദസഞ്ചാര മേഖലയിലെ മാലിന്യസംസ്‌കരണത്തിനും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും വിവിധ വകുപ്പുകൾ യോജിച്ചു പ്രവർത്തിക്കണമെന്ന് നിയമസഭ സമിതി ചെയർമാൻ കെ.പി.എ. മജീദ് എം.എൽ.എ. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണത്തിനും നിയന്ത്രണത്തിനുമായി നടപ്പാക്കുന്ന പദ്ധതികളും പ്രശ്‌നങ്ങളും വിലയിരുത്തുന്നതിനും നിർദേശങ്ങൾ സ്വീകരിക്കുന്നതിനുമായി കലക്‌ട്രേറ്റിൽ നടന്ന നിയമസഭ സമിതി സിറ്റിങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മാലിന്യസംസ്‌കരണത്തിനായി വകുപ്പുകൾ യോജിച്ചു പ്രവർത്തിക്കണം'; വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സംവിധാനങ്ങള്‍ നേരിട്ടു വിലയിരുത്തി നിയമസഭ സമിതി

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യസംസ്‌കരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് സമഗ്ര റിപ്പോർട്ട് നൽകും. വേമ്പനാട് കായൽ നേരിടുന്ന മലിനീകരണ പ്രശ്‌നങ്ങളും വിനോദസഞ്ചാര മേഖലയിലെ പാരിസ്ഥിതിക വിഷയങ്ങളും യോഗം ചർച്ച ചെയ്‌തു. വിവിധ വകുപ്പുകളുമായുള്ള ഫലപ്രദമായ ചർച്ചയിലൂടെ പ്രായോഗികമായ മികച്ച നിർദേശങ്ങൾ ഉയർന്നുവന്നതായും വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിറ്റിങിൽ സമിതിയംഗങ്ങളായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ടി. സിദ്ദിഖ്, വാഴൂർ സോമൻ എന്നിവർ പങ്കെടുത്തു. കായലിലടക്കം പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന സാഹചര്യമുണ്ടെന്നും ഇത്തരക്കാർക്കെതിരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കർശന നിയമ നടപടി സ്വീകരിക്കണമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അഭിപ്രായപ്പെട്ടു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യസംസ്‌കരണം ഫലപ്രദമാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്ന് വാഴൂർ സോമൻ എം.എൽ.എയും പറഞ്ഞു.

വകുപ്പുകള്‍ യോജിച്ച് പ്രവര്‍ത്തിക്കണം: മാലിന്യസംസ്‌കരണത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ടൂറിസം പ്രമോഷന്‍ കൗൺസിലും ടൂറിസം വകുപ്പും കൂടുതൽ സഹകരിച്ച് പ്രവർത്തിക്കണമെന്ന് അഡ്വ. ടി സിദ്ദിഖ് പറഞ്ഞു. കുമരകത്ത് അടക്കം ഹൗസ്‌ബോട്ടുകളിൽ നിന്നുള്ള ഖരമാലിന്യം സംസ്‌കരിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങൾ ടൂറിസം, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഹൗസ്‌ബോട്ട് മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുള്ള പ്ലാന്‍റിന്‍റെ പ്രവർത്തനം മെച്ചപ്പെട്ട നിലയിൽ നടക്കുന്നതായി മലിനീകരണ നിയന്ത്രണ ബോർഡ് യോഗത്തെ അറിയിച്ചു.

എന്നാൽ, ഹൗസ്‌ബോട്ടുകളിൽ നിന്നുള്ള മാലിന്യസംസ്‌കരണം ഫലപ്രദമായി നിലയിൽ നടക്കുന്നില്ലെന്ന് കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സാബു പറഞ്ഞു. ആലപ്പുഴയിൽ രജിസ്റ്റർ ചെയ്‌ത 1700 ഹൗസ്‌ബോട്ടുകളാണ് ആലപ്പുഴ, കോട്ടയം ജില്ലകളിലായി പ്രവർത്തിക്കുന്നതെന്ന് പോർട്ട് ഓഫിസർ യോഗത്തെ അറിയിച്ചു. ഹൗസ്‌ബോട്ട് മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനായി ആലപ്പുഴയിൽ ഡി.റ്റി.പി.സി.ക്ക് പുതിയ ബാർജ് വാങ്ങുന്നതിന് നടപടിയായതായും പോർട്ട് ഓഫിസർ പറഞ്ഞു.

മാലിന്യം കുന്നുകൂടിയാല്‍ അടിയന്തര നടപടി: കുമരകമടക്കം വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള കവാടമെന്ന നിലയിൽ കോട്ടയം നഗരത്തിൽ മാലിന്യം വഴിയരികിലും മറ്റും കുന്നുകൂടുന്ന സ്ഥിതി ഗുണകരമല്ലെന്നും മാലിന്യസംസ്‌കരണത്തിന് അടിയന്തരനടപടി സ്വീകരിക്കണമെന്നും നഗരസഭ സെക്രട്ടറിക്ക് സമിതി നിർദേശം നൽകി. കോട്ടയം നഗരത്തിലെ മാലിന്യപ്രശ്‌നങ്ങൾ സംബന്ധിച്ച വാർത്തകൾ പരിഗണിച്ചാണ് സമിതിയുടെ നിർദേശം. മാലിന്യം ശേഖരിക്കുന്നതിന് പുതിയ സംവിധാനം ഏർപ്പെടുത്തുമെന്നും ഇതുസംബന്ധിച്ച് കരാറായതായും സെക്രട്ടറി യോഗത്തെ അറിയിച്ചു.

ജില്ലയിലെ ഇറച്ചി മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനായി റെണ്ടറിങ് പ്ലാന്‍റ് നിർമാണം അന്തിമഘട്ടത്തിലാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്‌ടർ യോഗത്തെ അറിയിച്ചു. വ്യാപരികളിൽ നിന്ന് നിശ്ചിത കലക്ഷൻ ചാർജ് ഈടാക്കിയാണ് മാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കുക. ജില്ലാ കലക്‌ടർ ഡോ. പി.കെ. ജയശ്രീ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കുമരകത്തെ കവണാറ്റിൻകരയിലെ ഹൗസ്‌ബോട്ട് മാലിന്യസംസ്‌കരണ പ്ലാന്‍റ് സമിതി സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ചീപ്പുങ്കൽ, തണ്ണീർമുക്കം, കുമരകം മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.