കോട്ടയം: ഇന്ത്യയിൽ കണ്ടിരിക്കേണ്ട 17ഐക്കോണിക് ടൂറിസം സൈറ്റ്സുകളിൽ ഒന്നായി മാറിയിരിക്കുകയാണ് കോട്ടയം ജില്ലയിലെ കുമരകവും. പട്ടിക പൂർത്തിയാകുന്നതോടെ കുമരകത്തിന്റെ സമഗ്രവികസനത്തിനാണ് ഇത് വഴി തുറക്കുക. വിനോദ സഞ്ചാരികൾക്കുള്ള സൗകര്യങ്ങൾ, പരിസ്ഥിതി സംരക്ഷണം എന്നിവയൊടൊപ്പം അടിസ്ഥാനസൗകര്യ വികസനങ്ങൾ ഒരുക്കി സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി ചേർത്തലയിൽ നിന്നും റോഡ് സൗകര്യവും ജല കായിക സൗകര്യങ്ങൾ വിപുലമാകും. ആർട്ട് ഗ്യാലറി അമ്യൂസ്മെന്‍റ് പാർക്ക് തുടങ്ങിയവ രാജ്യാന്തര നിലവാരത്തിലാകും. കുമരകം, കുട്ടനാട്, ആലപ്പുഴ പ്രദേശങ്ങളെ ഉൾപ്പെടുത്തിയാണ് പദ്ധതികൾ അവിഷ്കരിച്ചിരിക്കുന്നത്. ലോക ഭൂപടത്തിൽ ഇടം പിടിച്ച കുമരകം, വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തൻ കുതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.