ETV Bharat / state

മാസ്‌കുകൾ നിർമിച്ച് നൽകി തലപ്പലം പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍

തലപ്പലം പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരാണ് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മാസ്‌കുകൾ നിർമിക്കാൻ രംഗത്തെത്തിയത്.

കോട്ടയം  തലപ്പലം പഞ്ചായത്ത്  കൊറോണ വൈറസ്  കൊവിഡ്  corona  covid 19  thalapantham panchayath  മാസ്‌ക് നിര്‍മാണം  കുടുംബശ്രീ പ്രവര്‍ത്തകര്‍  kottyam  kudumbasree
മാസ്‌കുകൾ നിർമിച്ച് നൽകി തലപ്പലം പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍
author img

By

Published : Mar 21, 2020, 2:55 PM IST

Updated : Mar 21, 2020, 3:29 PM IST

കോട്ടയം: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനമെമ്പാടും മാസ്‌കുകളെത്തിച്ച് തലപ്പലം പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍. കോട്ടയം ജില്ലാ കുടുംബശ്രീ മിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തലപ്പലം പഞ്ചായത്തിലെ പ്ലാശനാലിലുള്ള വസ്ത്ര ഫാഷന്‍സ് ആന്‍ഡ് ടെയ്‌ലറിങ് യൂണിറ്റിലെ അംഗങ്ങളാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്ക് മാസ്‌കുകള്‍ നിര്‍മിച്ചു നല്‍കുന്നത്. വിവിധ റെഡിമെയ്‌ഡ് വസ്ത്രങ്ങള്‍ തയ്ച്ച് വില്‍ക്കുന്ന ജോലി മാറ്റിവെച്ചാണ് ഇപ്പോള്‍ പൂര്‍ണമായും മാസ്‌ക് നിര്‍മാണത്തിലേക്ക് മാറിയിരിക്കുന്നത്. കുടുംബശ്രീ യൂണിറ്റിലെ മൂന്നൂ ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് മാസ്‌ക് നിര്‍മാണം നടക്കുന്നത്. 19 സെന്റീമീറ്റര്‍ നീളവും 12 സെന്റീമീറ്റര്‍ വീതിയുമുള്ള ഡബിള്‍ലെയര്‍, സിംഗിള്‍ ലെയര്‍ മാസ്‌കുകളാണ് നിര്‍മിക്കുന്നത്.

ഇലാസ്റ്റിക്കുള്ളതും അല്ലാത്തതുമായ രണ്ട് രീതിയിലാണ് പുനരുപയോഗിക്കാവുന്ന രീതിയില്‍ ഗുണമേന്മയുള്ള കോട്ടണ്‍തുണി ഉപയോഗിച്ച് മാസ്‌ക് നിര്‍മിക്കുന്നത്. പ്രതിദിനം 1500 മാസ്‌ക് വരെയാണ് ഇവിടെ നിര്‍മിക്കുന്നത്. ജില്ലാ കുടുംബശ്രീ മിഷനും സംസ്ഥാന കുടുംബശ്രീ മിഷനുമാണ് നിര്‍മിച്ച മാസ്‌കുകള്‍ വിതരണം ചെയ്യുന്നത്. കേരള മെഡിക്കല്‍ കോര്‍പറേഷനിലെയും ആശുപത്രികളിലെയും ഓര്‍ഡര്‍ അനുസരിച്ചാണ് കൃത്യമായി വിതരണം നടത്തുന്നത്. നിര്‍മാണ ചെലവ് മാത്രം ഈടാക്കി 10 മുതല്‍ 15 രൂപയ്ക്കുവരെയാണ് മാസ്‌ക് വില്‍ക്കുന്നത്. രാത്രിയില്‍ വീട്ടിലിരുന്ന് തയ്യല്‍ ജോലി നടത്തുന്നവരുമുണ്ട്. ഓര്‍ഡര്‍ കൂടിയതിനാല്‍ ഇപ്പോള്‍ തയ്യല്‍ അറിയാവുന്ന കൂടുതല്‍ സ്ത്രീകള്‍ക്കും ഇവർ ജോലി നല്‍കുന്നുണ്ട്. കുടുംബശ്രീ യൂണിറ്റ് പ്രസിഡന്‍റ് കെ.എസ്. ശ്രീജയുടെയും സെക്രട്ടറി കുഞ്ഞുമോള്‍ തോമസിന്റെയും ടെയ്‌ലറിങ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ യൂണിറ്റിനൊപ്പം പച്ചപ്പ് എന്ന പേരില്‍ പേപ്പര്‍ കാരിബാഗ്, തുണി സഞ്ചി നിര്‍മാണ യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.

Last Updated : Mar 21, 2020, 3:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.