കോട്ടയം: കൊവിഡിനെ പ്രതിരോധിക്കാന്‍ വേറിട്ട മാര്‍ഗവുമായി കുടുംബശ്രീ. മഹാമാരിയെ തടയിടാന്‍ ഡിസ് ഇന്‍ഫെക്ഷന്‍ ടീമിനെയാണ് കുടുംബശ്രീ ജില്ലാ മിഷന്‍ സജ്ജമാക്കിയത്. പൊതു സ്വകാര്യ സ്ഥാപനങ്ങളിലും വാഹനങ്ങളിലും അണുനശീകരണം നടത്താന്‍ ടീം സജ്ജമാണ്.ലോകാരോഗ്യ സംഘടനയുടെ കൊവിഡ് പ്രതിരോധ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് പ്രതിരോധത്തിലൂടെ ഉപജീവനം കണ്ടെത്തുകയാണ് കുടുംബശ്രീ ടീം. ഓരോ ബ്ലോക്കില്‍ നിന്നും ഓരോ ഡിസ്ഇന്‍ഫെക്ഷന്‍ ടീം ഉണ്ട്. അഗ്‌നിശമന വിഭാഗത്തിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും സഹകരണത്തോടെ ടീമിന് വിദഗ്‌ധ പരിശീലനം നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച സ്‌ക്വയര്‍ ഫീറ്റ് നിരക്കാണ് അണുവിമുക്ത പ്രക്രിയയ്ക്ക് ഈടാക്കുന്നത്.
കൊവിഡിനെ പ്രതിരോധിക്കാന്‍ ഡിസ് ഇന്‍ഫെക്ഷന്‍ ടീമുമായി കുടുംബശ്രീ - കോട്ടയം
ഓരോ ബ്ലോക്കില്‍ നിന്നും ഓരോ ടീം വീതമാണ് ഡിസ്ഇന്‍ഫെക്ഷന്‍ ടീമായി സജ്ജമാക്കിയിരിക്കുന്നത്