ETV Bharat / state

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബൈക്ക് അപകടത്തില്‍ മരിച്ചു - കോട്ടയം വാര്‍ത്തകള്‍

അപകടത്തിന് ശേഷം അരമണിക്കൂറോളം റോഡില്‍ കിടക്കേണ്ടിവന്നു അനില്‍കുമാറിന്

അനിൽകുമാർ ഓടിച്ച ബൈക്ക് മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്  ksrtc driver died in the bike accident  കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബൈക്കപകടത്തില്‍ മരണപ്പെട്ടു  അപകടത്തിന് ശേഷം  കോട്ടയം  കോട്ടയം വാര്‍ത്തകള്‍  Kottayam news
കോട്ടയത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ അപകടത്തില്‍ മരിച്ചത്
author img

By

Published : Dec 17, 2022, 10:50 PM IST

കോട്ടയം: ജോലി കഴിഞ്ഞു മടങ്ങിയ കെഎസ്ആർടിസി കണ്ടക്‌ടര്‍ ബൈക്ക് അപകടത്തിൽ മരിച്ചു. കോട്ടയം അമയന്നൂർ സ്വദേശി നെടുങ്കേരി പുളിയാമാക്കൽ എൻ വി അനിൽകുമാർ ആണ് (52) മരിച്ചത്. അനിൽകുമാർ ഓടിച്ച ബൈക്ക് മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

ശനിയാഴ്ച പുലർച്ചെ ആറരയോടെ മണർകാട് ജംഗ്ഷനിൽ ആയിരുന്നു അപകടം. ജോലിയുടെ ക്ഷീണത്താൽ ബൈക്ക് ഓടിക്കവേ അനിൽകുമാർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. ഇടിയുടെ ആഘാതത്തിൽ അനിൽ കുമാറിന്‍റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു.

രക്തം വാർന്ന് അരമണിക്കൂറോളം റോഡില്‍ കിടന്ന അനിൽ കുമാറിനെ ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറായില്ലയെന്നു പറയുന്നു. അപകട സ്ഥലത്തിനടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ നിന്ന് ആംബുലൻസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹെൽമറ്റ് അടക്കം മുഖത്ത് തറഞ്ഞ് കയറിയിരുന്നു.

ഭാര്യ അയർക്കുന്നം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നെഴ്‌സ് ആണ്. കോട്ടയം കെഎസ്ആർടിസി ഡിപ്പോ യൂണിയൻ നേതാവ് കൂടിയാണ് അനിൽകുമാർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.