ETV Bharat / state

കെ ആർ മീരയുടെ നിയമനം; വിശദീകരണവുമായി സര്‍വകലാശാല

author img

By

Published : Aug 14, 2020, 10:30 PM IST

കെ.ആർ മീരയുടെ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ഇടപെടലുണ്ടെന്ന‌ ആരോപണത്തെ തുടര്‍ന്നാണ്‌ സര്‍വ്വകലാശാല വിശദീകരണവുമായി രംഗത്തെത്തിയത്.

മഹത്മാഗാന്ധി സർവ്വകലാശാല - കെ.ആർ മീര വിവാധം  latest kottayam
മഹത്മാഗാന്ധി സർവ്വകലാശാല കെ.ആർ മീര നിയമനം അനധികൃതമെന്ന്‌ ആരോപണം

കോട്ടയം: സാഹിത്യകാരി കെ.ആര്‍ മീരയെ എം.ജി സര്‍വകലാശാലയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിയമിച്ചത് സംബന്ധിച്ച വിവാദത്തില്‍ വിശദീകരണവുമായി സര്‍വകലാശാല. സർവകലാശാല നിയമവും സ്റ്റാറ്റ്യൂട്ടും അനുസരിച്ച് നിയമപരമായി, യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ബോർഡിലേക്ക് സാഹിത്യകാരിയായ കെ ആർ മീര നോമിനേറ്റ് ചെയ്യപ്പെട്ടതെന്ന് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ സാബു തോമസ് അറിയിച്ചു. ചാപ്പ്റ്റർ 12ലെ അനുച്ഛേദം 5 പ്രകാരം ബോർഡിന്‍റെ വിഷയങ്ങളിൽ പ്രത്യേകം അറിവുള്ളവരെ ബോർഡ് ഓഫ് സ്റ്റഡീസിൽ നിയമിക്കാം. ഉന്നത വിദ്യാഭ്യാസ വകുപ്പുമായി നിയമനത്തിന് ബന്ധമില്ലെന്നും വൈസ് ചാൻസലർ വാർത്താകുറിപ്പിൽ പറഞ്ഞു.

നിയമനം വിവാദമായതോടെ നേരത്തെ കെ ആർ മീര തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. നിയമനത്തെകുറിച്ച് അറിഞ്ഞിരുന്നില്ല, രാഷ്ട്രീയ നിയമനം എങ്കിൽ സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും, വിഷയം ചൂണ്ടിക്കാട്ടി വൈസ്‌ ചാന്‍സലർക്ക് കത്തയച്ചതായും മീര ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.