ETV Bharat / state

നോട്ട്‌ബുക്ക് അച്ചടിയിലേയ്‌ക്കും കെപിപിഎല്ലിന്‍റെ ഉൽപാദനം വ്യാപിപ്പിക്കണം: ധനമന്ത്രി കെഎൻ ബാലഗോപാൽ - p rajeev

3000 കോടി വിറ്റുവരവുള്ള സ്ഥാപനമായി കെ.പി.പി.എല്ലിനെ മാറ്റുകയാണു സർക്കാരിന്‍റെ ലക്ഷ്യം.

വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിന് തുടക്കം  നോട്ട്‌ബുക്ക് അച്ചടിയിലേയ്‌ക്കും കെ പി പി എൽ  കെ പി പി എൽ  കെ പി പി എല്ലിന്‍റെ ഉൽപാദനം  ധനമന്ത്രി കെ എൻ ബാലഗോപാൽ  മന്ത്രി പി രാജീവ്  കേരള പേപ്പർ പ്രോഡക്‌സ്‌ ലിമിറ്റഡ്  സ്ഥിരം നിയമനത്തിനു തുടക്കമാകുമെന്ന് പി രാജീവ്  മുള വാണിജ്യാടിസ്ഥാനത്തിൽ കൃഷി  കേരള വാർത്തകൾ  മലയാളം വാർത്തകൾ  kerala news  malayalam news  KPPL to print notebooks  KPPL to print notebooks k n balagopal  Commercial cultivation of bamboo  Kerala Paper Products Limited  p rajeev  permanent appointment will start P Rajeev
നോട്ട്‌ബുക്ക് അച്ചടിയിലേയ്‌ക്കും കെ പി പി എല്ലിന്‍റെ ഉൽപാദനം വ്യാപിപ്പിക്കണം: ധനമന്ത്രി കെ എൻ ബാലഗോപാൽ
author img

By

Published : Nov 2, 2022, 12:08 PM IST

കോട്ടയം: പത്രക്കടലാസ് അച്ചടി മാത്രമല്ല നോട്ട്‌ബുക്ക് അടക്കമുള്ള വസ്‌തുക്കളുടെ അച്ചടിയിലേക്കും കേരള പേപ്പർ പ്രോഡക്‌സ്‌ ലിമിറ്റഡിന്‍റെ( കെ.പി.പി.എൽ) ഉൽപാദനം വ്യാപിപ്പിക്കണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പേപ്പർ നിർമാണത്തിന് ആവശ്യമായ മുള വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാനും അതു വെട്ടുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തലത്തിൽ തീരുമാനമെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിൽ നിന്നു ലേലം വഴി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുനർജീവൻ നൽകിയ പൊതുമേഖലാ സ്ഥാപനമായ കെ.പി.പി.എല്ലിലെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനം വെള്ളൂരിലെ കാമ്പസിൽ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട്‌ബുക്ക് അച്ചടിയിലേയ്‌ക്കും കെ പി പി എല്ലിന്‍റെ ഉൽപാദനം വ്യാപിപ്പിക്കണം: ധനമന്ത്രി കെ എൻ ബാലഗോപാൽ

കൂടുതൽ അവസരങ്ങൾ: മാർച്ച് മാസത്തോടു കൂടി കെ.പി.പി.എല്ലിന്‍റെ ഉൽപാദനം ലാഭകരമായ ഘട്ടത്തിലേക്കു കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതോടുകൂടി തൊഴിലാളികൾക്ക് സ്ഥിരം നിയമനം നൽകുന്നതിനു തുടക്കം കുറിക്കുമെന്ന് ഉറപ്പുനൽകുന്നതായും ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച വ്യവസായ-നിയമ വകുപ്പുമന്ത്രി പി. രാജീവ് പറഞ്ഞു. 3000 കോടി വിറ്റുവരവുള്ള സ്ഥാപനമായി കെ.പി.പി.എല്ലിനെ മാറ്റുകയാണു സർക്കാരിന്‍റെ ലക്ഷ്യം. അഞ്ചുലക്ഷം മെട്രിക് ടൺ ഉൽപാദനത്തിലേക്ക് സ്ഥാപനത്തെ എത്തിക്കാനും 3000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനാകും ഇതിലൂടെ സാധിക്കും.

ചടങ്ങിൽ പങ്കെടുത്തവർ: സഹകരണ-സാംസ്‌കാരിക-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ മുഖ്യപ്രഭാഷണം നടത്തി. വനം, വന്യജീവി സംരക്ഷണ വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. എം.പിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, എം.എൽ.എമാരായ സി.കെ.ആശ, മോൻസ് ജോസഫ്, ഐ.എൻ.ടി.യു.സി. സംസ്ഥാന അധ്യക്ഷൻ ആർ.ചന്ദ്രശേഖരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. സുനിൽ, വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നികിത കുമാർ, കേരള റബർ ലിമിറ്റഡ് സി.എം.ഡി. ഷീല തോമസ്, കെ.പി.പി.എൽ. സ്‌പെഷൽ ഓഫീസർ പ്രസാദ് ബാലകൃഷ്‌ണൻ നായർ എന്നിവർ പ്രസംഗിച്ചു.

നിറസാന്നിധ്യമായി മന്ത്രിമാർ: കെ.പി.പി.എൽ. അങ്കണത്തിൽ നടന്ന ചടങ്ങിൽ ആദ്യ ലോഡുമായുള്ള വാഹനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഫ്ലാഗ് ഓഫ് ചെയ്‌തു. ഡിഇങ്കിങ് ഫാക്‌ടറിയുടെ സ്വിച്ച് ഓൺ കർമം സഹകരണ-സംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ഉദ്‌ഘാടന ചടങ്ങിൽ വിശിഷ്‌ടാതിഥികൾ ഒത്തുചേർന്ന് പേപ്പർ ഉൽപാദനത്തിന്‍റെ പ്രതീകാത്മക റോൾ ഓൺ നിർവഹിച്ചു. വുഡ് ഫീഡിങ്ങിന്‍റെ വിദൂര നിയന്ത്രിത ഉദ്‌ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.