കോട്ടയം: ഓൺ ലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത മനോവിഷമത്തിൽ പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കോട്ടയം കലക്‌ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. ഗന്ധി സ്ക്വയറിൽ നിന്നും ആരംഭിച്ച പ്രകടനം കലക്‌ടറേറ്റിന് മുന്നില്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രവർത്തകർ കലക്‌ടറേറ്റിലേക്ക് തളളിക്കയറാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി. ഇതിനെ തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
യൂത്ത് കോൺഗ്രസ് കലക്ടറേറ്റ് മാർച്ചിൽ നേരിയ സംഘർഷം - collectrate march
മലപ്പുറത്ത് പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷം നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് കോട്ടയം കലക്‌ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്.