ETV Bharat / state

ഭർത്താവുമായി വഴക്ക്; കടുത്തുരുത്തിയിൽ യുവതി തൂങ്ങി മരിച്ചു - ക​ടു​ത്തു​രു​ത്തി​ ആത്മഹത്യ

കുടുംബ വഴക്കാണ് മരണകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

കുടുംബ പ്രശ്നങ്ങളാണ് മരണകാരണമെന്ന് സൂചന kottayam women suicide kottayam women death kadithuruthy women death women death women suicide family issues death യുവതി തൂങ്ങി മരിച്ചു കുടുംബ പ്രശ്നം കോട്ടയത്ത് യുവതി ആത്മഹത്യ ചെയ്തു ക​ടു​ത്തു​രു​ത്തി​ ആത്മഹത്യ സ്ത്രീധന പീഡനം
ഭർത്താവുമായി വഴക്ക്; കടുത്തുരുത്തിയിൽ യുവതി തൂങ്ങി മരിച്ചു
author img

By

Published : Jun 25, 2021, 12:51 PM IST

കോട്ടയം: ഭർത്താവിന്‍റെ അമിത മദ്യപാനത്തിലും മർദനത്തിലും മനം നൊന്ത് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മക്കൾ രാത്രി എഴുന്നേറ്റ് നോക്കിയപ്പോഴാണ് അമ്മയെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.

കോ​ട്ട​യം ക​ടു​ത്തു​രു​ത്തി​ കീഴൂർ മാ​വ​ടി​യി​ൽ പ്ര​സാ​ദി​ന്‍റെ ഭാ​ര്യ ദീ​പ്തി(35) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥിരം മദ്യപാനിയായ പ്രസാദ് എല്ലാ ദിവസവും മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു.

കഴിഞ്ഞ ദിവസവും സമാന രീതിയിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതേ തുടർന്ന് പ്രസാദ് , ദീപ്തിയെ മർദിച്ചിരുന്നതായും പൊലീസ് പറയുന്നു. ഇതേ തുടർന്നാണ് ദീപ്തി തുങ്ങി മരിച്ചതെന്നാണ് നിഗമനം.

Also Read: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതിയുടെ മുൻകൂർ ജാമ്യം

അമ്മ തൂങ്ങി നിൽക്കുന്നത് കണ്ട് മക്കളായ യദു പ്രസാദും , അതുൽ പ്രസാദും ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന്, ഓടിയെത്തിയ നാട്ടുകാർ ചേർന്ന് വെള്ളൂർ പൊലീസിൽ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ പൊലീസ് സംഘമാണ് മൃതദേഹം താഴെയിറക്കിയത്. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.