ETV Bharat / state

കോട്ടയം നഗരത്തില്‍ മാലിന്യമൊഴുകി വെള്ളക്കെട്ട് ; യാത്ര ദുരിതപൂര്‍ണം - കോട്ടയം ടൗൺ

മലിന ജലം നിറഞ്ഞത് നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡ്, കുര്യൻ ഉതുപ്പ് റോഡ്, പോപ്പ് മൈതാനം തുടങ്ങിയ ഭാഗങ്ങളില്‍

കോട്ടയം ടൗണിൽ മലിനജലം നിറഞ്ഞ് വെള്ളക്കെട്ട്  Kottayam town flooded with sewage  Kottayam town  flood  sewage  മലിനജലം  കോട്ടയം ടൗൺ  നാഗമ്പടം ബസ് സ്റ്റാൻഡ്
കോട്ടയം ടൗണിൽ മലിനജലം നിറഞ്ഞ് വെള്ളക്കെട്ട്; ടൗണിലൂടെയുള്ള യാത്ര ദുരിതത്തിൽ
author img

By

Published : Aug 23, 2021, 9:56 PM IST

കോട്ടയം : നഗരത്തില്‍ മലിനജലം നിറഞ്ഞ് വെള്ളക്കെട്ട്. നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡ്, കുര്യൻ ഉതുപ്പ് റോഡ്, പോപ്പ് മൈതാനം തുടങ്ങിയ ഭാഗങ്ങളിലാണ് ഓടയിൽ നിന്നുള്ള മലിന ജലം നിറഞ്ഞ് വെള്ളക്കെട്ടായത്.

നാഗമ്പടം ബസ് സ്റ്റാൻഡിൻ്റെ വടക്കുഭാഗത്ത് കോട്ടയം നഗരസഭയുടെ നിയന്ത്രണത്തിലുള്ള ഓട, നിർമാണ പ്രവർത്തനങ്ങളുടെ പേരിൽ റെയിൽവേ അടച്ചതാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് വ്യാപാരി വ്യവസായി സംഘടനാനേതാക്കൾ പറഞ്ഞു.

നാഗമ്പടം ഭാഗത്തെ വിവിധ കടകൾ, സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്നും പുറംതള്ളുന്ന മാലിന്യങ്ങൾ ഇതോടെ തിരക്കേറിയ ബസ്സ്റ്റാൻഡ് പരിസരത്തും, കുര്യൻ ഉതുപ്പ് റോഡിലും, പോപ്പ് മൈതാനത്തുമായി നിറയുകയാണ്.

കാൽനടയാത്ര ഒട്ടും സാധ്യമാകാത്ത അവസ്ഥയിലാണ് ടൗൺ. രണ്ടടിയോളം ഉയരത്തില്‍ വെള്ളമുള്ളതിനാല്‍ വാഹനയാത്രയും ദുരിതമാണ്.

Also Read: ലൈംഗിക പീഡനക്കേസ് പ്രതി 'നാടിന്‍റെ ഭാവി വാഗ്‌ദാനം'; ജാമ്യം അനുവദിച്ച് കോടതി

ഏതാനും ആഴ്ചകൾക്ക് മുമ്പ് നിർമാണ പ്രവർത്തനങ്ങളുടെ പേരിൽ ഓട അടച്ചിരുന്നു. എന്നാൽ വ്യാപാരി വ്യവസായി സംഘടനകളും, യാത്രക്കാരും പ്രതിഷേധം അറിയിച്ചതോടെ ഓട വീണ്ടും പുനസ്ഥാപിച്ചു.

എന്നാൽ വീണ്ടും ഓട അടച്ചതോടെയാണ് പ്രതിസന്ധിയുണ്ടായതെന്ന് വ്യാപാരി വ്യവസായി നാഗമ്പടം യൂണിറ്റ് സെക്രട്ടറി എം.നാസർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.