ETV Bharat / state

തിരുനക്കര മഹാദേവ ക്ഷേത്രോത്സവത്തിന് തിരിതെളിഞ്ഞു; ഉത്സവലഹരിയിൽ കോട്ടയം - തിരുനക്കര കാർണിവൽ

രണ്ട് വർഷത്തിനു ശേഷം തിരുനക്കര മൈതാനത്ത് കാർണിവൽ ആരംഭിച്ചു.

ഉത്സവലഹരിയിൽ കോട്ടയം  Kottayam Thirunakkara Mahadeva temple festival  തിരുനക്കര മഹാദേവ ക്ഷേത്രോത്സവം  കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രം ഉത്സവം  തിരുനക്കര കാർണിവൽ  Thirunakkara Carnival
തിരുനക്കര മഹാദേവ ക്ഷേത്രോത്സവത്തിന് തിരിതെളിഞ്ഞു; ഉത്സവലഹരിയിൽ കോട്ടയം
author img

By

Published : Mar 18, 2022, 4:00 PM IST

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറിയതോടെ നഗരം ഉത്സവത്തിമിർപ്പിൽ. ഉത്സവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി കാർണിവൽ കൂടി തിരുനക്കരയിൽ ആരംഭിച്ചതോടെ നഗരത്തിലേക്ക് ആളുകളുടെ പ്രവാഹമായി. രണ്ട് വർഷത്തിനു ശേഷമാണ് തിരുനക്കര മൈതാനത്ത് കാർണിവൽ എത്തുന്നത്.

ഉത്സവലഹരിയിൽ തിരുനക്കര മഹാദേവ ക്ഷേത്രം

കൊവിഡ് പ്രതിസന്ധി അയഞ്ഞതോടെ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് കാർണിവൽ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ തീർത്തത്. കുട്ടികൾക്കും മുതിർന്നവർക്കും റൈഡുകൾ ഒരുക്കിയിട്ടുണ്ട്. സാഹസികർക്കായി യന്ത്ര ഊഞ്ഞാൽ, കൊളംബസ് റൈഡ്, ഡ്രാഗൺ ട്രെയിൻ മുതലായവയും കുട്ടികൾക്കായ മിനി കാറുകൾ, ജീപ്പുകൾ, വിമാനങ്ങൾ തുടങ്ങിയവയും ഇവിടെ സജ്ജം.

പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് മരണക്കിണറും തയാറായി വരുന്നു. രണ്ട് കാറുകളും ബൈക്കുകളും ഒരേസമയം മരണക്കിണറിൽ അഭ്യാസങ്ങൾ കാഴ്‌ചവയ്ക്കും. ഉത്സവലഹരിയിൽ ക്ഷേത്ര മൈതാനവും കച്ചവടക്കാരെക്കൊണ്ട് സജീവമായി.

ക്ഷേത്രവും പരിസരവും ദീപാലംകൃതമായതോടെ ഭക്തജനങ്ങളും ആഘോഷത്തിമിർപ്പിലാണ്. രണ്ട് ദിവസമായി ക്ഷേത്രത്തിൽ നടക്കുന്ന കഥകളി മഹോത്സവം ആസ്വദിക്കുവാൻ ധാരാളം ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

ALSO READ: മാനസ് കുമാർ മണലിൽ വിരിയിച്ചത് കൃഷ്‌ണനും രാധയും; ഹോളി ദിനത്തിൽ സന്ദേശം നൽകി മണൽചിത്രം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.