കോട്ടയം: ഏറ്റുമാനൂർ-ചിങ്ങവനം റെയില്‍വെ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതത്തില്‍ നിയന്ത്രണം. ഫെബ്രുവരി 23 വരെയാണ് നിയന്ത്രണം.
എറണാകുളം ടൗണില്‍ നിന്നും രാവിലെ 10.50ന് പുറപ്പെടുന്ന കോര്‍ബ-കൊച്ചുവേളി എക്‌സ്‌പ്രസ് (22647), ഉച്ചയ്‌ക്ക് 1.45 ന് പുറപ്പെടുന്ന മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്‌സ്‌പ്രസ് (16649) ഇന്ന് (14.02.22) മുതല്‍ 23.02.22 വരെ ആലപ്പുഴ വഴിയാകും സര്‍വീസ് നടത്തുക. എറണാകുളം ടൗണില്‍ നിന്നും ഉച്ചയ്‌ക്ക് 1.00 മണിക്ക് പുറപ്പെടുന്ന ശബരി എക്‌സ്‌പ്രസ് (17230) തിങ്കള്‍ (14.02.22) മുതല്‍ മാര്‍ച്ച് അഞ്ച് വരെ ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്തുകയെന്നും റെയില്‍വെ അറിയിച്ചു.
കൂടാതെ കോട്ടയത്ത് നിന്ന് ഉച്ചയ്‌ക്ക് 3.05ന് പുറപ്പെടുന്ന തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്‌പ്രസ് (12625) തിങ്കള്‍ (14.02.22) മുതല്‍ 23.02.22 വരെ ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്തുന്നത്.
Also Read: റെയിൽവെ ട്രാക്കിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങിയ ആള്‍ക്ക് പുതുജീവൻ
എന്നാല്‍ കോട്ടയം വഴി രാവിലെ 9.20ന് പോകുന്ന പരശുറാം എക്‌സ്‌പ്രസ്, 10 മണിക്ക് പുറപ്പെടുന്ന ശബരി എക്‌സിപ്രസ് മാറ്റമില്ലാതെ കോട്ടയം വഴി തന്നെ സര്‍വീസ് നടത്തും. മറ്റ് സര്‍വീസുകള്‍ സാധാരണ ഗതിയിലായിരിക്കുമെന്നും റെയില്‍ അറിയിച്ചു.