ETV Bharat / state

പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി: ഉദ്യോഗസ്ഥരുടെ പരിശോധന പുരോഗമിക്കുന്നു

author img

By

Published : Sep 27, 2022, 7:58 AM IST

കരാർ പ്രകാരം റോഡ് അറ്റകുറ്റപ്പണി നടത്തിയ ശേഷം ഒരു വർഷത്തിനുള്ളിൽ ഉണ്ടായേക്കാവുന്ന തകരാറുകൾ പരിഹരിക്കുന്നത് കരാറുകാരുടെ ചുമതലയാണ്. സംസ്ഥാനത്ത് റോഡുകളിൽ കൃത്യമായ ഇടവേളകളിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തും.

പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി പരിശോധിച്ചു  പൊതുമരാമത്ത് വകുപ്പ്  പി ഡബ്ല്യു ഡി റോഡുകളുടെ അറ്റകുറ്റ പ്രവർത്തനങ്ങൾ  മണർകാട് ബൈപാസ്  kerala latest news  malayalam latest news  kottayam pwd road maintenance inspection  Inspection of maintenance of PWD roads  kottayam pwd roads  pattithanam manarkkad bypass  കേരള വാർത്തകൾ  മലയാളം വാർത്തകൾ
പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി

കോട്ടയം: പി ഡബ്ല്യു ഡി റോഡുകളുടെ അറ്റകുറ്റ പ്രവർത്തനങ്ങൾ വിലയിരുത്താൻ സംസ്ഥാന തലത്തിൽ പൊതുമരാമത്ത് വകുപ്പ് നടത്തി വരുന്ന പരിശോധന കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ പുരോഗമിക്കുന്നു. റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഒരു വർഷത്തേക്ക് അറ്റകുറ്റപ്പണി ഉറപ്പാക്കുന്ന റണ്ണിങ്ങ് കോൺട്രാക്‌ട് പ്രകാരമുള്ള പണികൾ പരിശോധിക്കാനാണ് പൊതുമരാമത്ത് എൻജിനീയർമാരുടെ സംഘം പരിശോധന നടത്തുന്നത്. റണ്ണിങ് കോൺട്രാക്‌ട് പാക്കേജ് ഒന്നു പ്രകാരം 187 കിലോമീറ്റർ ദൈർഘ്യമുള്ള 65 റോഡുകൾ അഞ്ചുകോടി 21 ലക്ഷം രൂപയ്ക്കും റണ്ണിങ് കോൺട്രാക്‌ട് പാക്കേജ് രണ്ടു പ്രകാരം 1195.1 കിലോമീറ്റർ ദൈർഘ്യമുള്ള 303 റോഡുകൾ 21 കോടി 22 ലക്ഷം രൂപയ്ക്കുമാണ് അറ്റകുറ്റപണി നടപ്പാക്കുന്നത്.

പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി: ഉദ്യോഗസ്ഥരുടെ പരിശോധന പിരോഗമിക്കുന്നു

കരാർ പ്രകാരം റോഡ് അറ്റകുറ്റപ്പണി നടത്തിയ ശേഷം ഒരു വർഷത്തിനുള്ളിൽ ഉണ്ടായേക്കാവുന്ന തകരാറുകൾ പരിഹരിക്കുന്നത് കരാറുകാരുടെ ചുമതലയാണ്. സംസ്ഥാനത്ത് റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രവർത്തനങ്ങളുടെ ഭാഗമായി റോഡുകളിൽ കൃത്യമായ ഇടവേളകളിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. വെള്ളക്കെട്ട് രൂപപ്പെട്ട് റോഡ് തകരുന്ന സ്ഥലങ്ങളിൽ ഓടകൾ നിർമിക്കും.

സ്‌കൂളുകളുടെ സമീപ പ്രദേശങ്ങളിലും മറ്റ് ആവശ്യമായ സ്ഥലങ്ങളിലും സീബ്രാ ലൈനുകൾ വരയ്ക്കുകയും അപകടം പതിവാകുന്ന സ്ഥലങ്ങളിൽ റോഡ് സുരക്ഷാ മുന്നൊരുക്കങ്ങൾ ഒരുക്കുകയും ചെയ്യും. കെ.എസ്.ടി.പി ചീഫ് എൻജിനീയർ കെ.എഫ്.ലിസി, സൂപ്രണ്ടിങ്ങ് എൻജിനീയർ എൻ. ബിന്ദു, പൊതുമരാമത്ത് സൗത്ത് റോഡ്‌സ് സൂപ്രണ്ടിങ് എൻജിനീയർ പി.ടി. ജയ, പൊതുമരാമത്ത് റോഡ്‌സ് കോട്ടയം എക്‌സിക്യൂട്ടീവ് എൻജിനീയർ ജോസ് രാജൻ എന്നിവരുടെ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. സെപ്റ്റംബർ 20 ന് തുടങ്ങിയ പരിശോധന പൂർത്തികരിച്ച് 30ന് റിപ്പോർട്ട് സമർപ്പിക്കണം.

പട്ടിത്താനം - മണർകാട് ബൈപാസ് പൂർത്തിയാകുന്നു: പട്ടിത്താനം - മണർകാട് ബൈപാസ് റോഡിന്‍റെ നിർമ്മാണം ബി.എം. ആൻഡ് ബി.സി. മാതൃകയിൽ പൂർത്തീകരണത്തോട് അടുക്കുന്നു. ഏറ്റുമാനൂർ - പൂഞ്ഞാർ സംസ്ഥാന പാതയിലെ പാറക്കണ്ടം ജംഗ്ഷൻ മുതൽ എം.സി. റോഡിലെ പട്ടിത്താനം ജംഗ്ഷൻ വരെയുള്ള ബൈപാസ് റോഡിന്‍റെ 1.8 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാം റീച്ചിന്‍റെ നിർമാണമാണ് അവസാനഘട്ടത്തിലെത്തി നിൽക്കുന്നത്. പട്ടിത്താനം ജങ്ഷൻ മുതൽ മണർകാട് ജങ്‌ഷൻ വരെ 14.6 കിലോമീറ്ററാണ് റോഡിന്‍റെ മൊത്തം ദൈർഘ്യം.

16 മീറ്റർ ശരാശരി വീതിയുള്ള റോഡിന് പത്ത് മീറ്റർ കാര്യേജ് വേയും ഒരുക്കുന്നു. റോഡിന്‍റെ 12.8 കിലോമീറ്റർ ദൂരമുളള ഒന്ന്, രണ്ട് റീച്ചുകൾ 2020ൽ പൂർത്തികരിച്ചു. ഈ റോഡിനായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് 31 വർഷത്തോളമായി നടന്ന കേസുകൾ ഒത്തുതീർപ്പാക്കിയാണ് നിർമാണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.