ETV Bharat / state

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 80 വര്‍ഷം കഠിന തടവ് - കോട്ടയം പൊലീസ്

kottayam pocso case verdict : ചങ്ങനാശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കാണ് പ്രത്യേക പോക്സോ കോടതി ശിക്ഷ വിധിച്ചത്. 80 വര്‍ഷത്തെ കഠിന തടവും ഇരട്ട ജീവപര്യന്തവും പിഴയുമാണ് ശിക്ഷ.

പോക്സോ കേസിലെ പ്രതിക്ക് കഠിന തടവും ഇരട്ട ജീവപര്യന്തവും ശിക്ഷ  kottayam pocso case  pocso case verdict  80 Years Imprisonment  Pocso Court  pocso cases in kerala  pocso case in state  minor girl rape  rape case  crime records bureaue  kerala police  കോട്ടയം കേസ്  കണ്ണൂര്‍ സ്‌ക്വാഡ്  കോട്ടയം പൊലീസ്  കോട്ടയം പീഡനം
Court Sentences Accused To 80 Years Imprisonment
author img

By ETV Bharat Kerala Team

Published : Nov 29, 2023, 8:42 PM IST

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 80 വർഷം കഠിന തടവും, ഇരട്ട ജീവപര്യന്തവും, ആറര ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ജീവപര്യന്തം മരണം വരെയാണെന്ന് വിധിയിൽ കോടതി പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട് (kottayam pocso case verdict ).

മാടപ്പള്ളി അഴകാത്തുപടി ഭാഗത്ത് കടംതോട്ടു വീട്ടിൽ ജോഷി ചെറിയാൻ (39) എന്നയാളെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ ) കോടതി ശിക്ഷ വിധിച്ചത്( Pocso Court Sentences Accused To 80 Years Imprisonment) . ജഡ്‌ജി പി.എസ് സൈമയാണ് വിധി പ്രസ്താവിച്ചത്.

ജോഷി 2021 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ചങ്ങനാശ്ശേരി ഡിവൈഎസ്‌പി ആർ. ശ്രീകുമാർ, തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ അജീബ് ഇ, എന്നിവരുടെ നേതൃത്വത്തിൽ ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

വിധിയിൽ പിഴ അതിജീവതയ്ക്ക് നൽകണമെന്നും പിഴ അടയ്ക്കാത്ത പക്ഷം ആറരവർഷം കൂടി അധികം തടവ് അനുഭവിക്കേണ്ടി വരും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എസ് മനോജ് ഹാജരായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.