കോട്ടയം: പങ്കാളികളെ ലൈംഗികബന്ധത്തിന് കൈമാറിയ സംഭവത്തില്‍ 14 നവമാധ്യമകൂട്ടായ്മകള്‍ കണ്ടെത്തിയെങ്കിലും കൂടുതല്‍ ആളുകള്‍ പരാതിയുമായി മുന്നോട്ടു വരാത്തതിനാല്‍ അന്വേഷണം പ്രതിസന്ധിയില്‍. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലും പൊലീസ് നടത്തിയ അന്വേഷണത്തിലും പതിനായിരക്കണക്കിന് പങ്കാളികളുള്ള നിരവധി സമൂഹമാധ്യമ കൂട്ടായ്മകളെ തിരിച്ചറിഞ്ഞു.
ഇത് സംബന്ധിച്ച് നിരീക്ഷണം ഏര്‍പെടുത്തിയെങ്കിലും ആരും തന്നെ പുതിയ പരാതികള്‍ നല്‍കിയിട്ടില്ല. യുവതിയുടെ മൊഴിപ്രകാരം പിന്നില്‍ വന്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിരവധിയാളുകളെ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് ഇരയാക്കുന്നതായും കണ്ടെത്തി.
യുവതിയുടെ ഭര്‍ത്താവിന്റെ ലാപ്‌ടോപ്പ്, മൊബൈല്‍ഫോണ്‍ എന്നിവ പരിശോധിച്ചപ്പോള്‍ ഇത് വ്യക്തമാക്കുന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ലഭിച്ചിരുന്നു. കേസില്‍ ആറു പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. മൂന്നു പേരെക്കൂടി കണ്ടെത്താനുണ്ട്. ഇതില്‍ കൊല്ലം സ്വദേശിയായ യുവാവാണ് വിദേശത്തേക്ക് കടന്നത്. ബന്ധുക്കള്‍ നല്‍കിയ മൊഴി പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ഇയാളെ കണ്ടെത്താനായി തിരച്ചില്‍ നോട്ടിസ് പുറത്തിറക്കും.