ETV Bharat / state

പാമ്പാടി ജ്വല്ലറി മോഷണം: ബിജെപി പ്രവർത്തകൻ പിടിയിൽ

author img

By

Published : Dec 15, 2022, 2:58 PM IST

Updated : Dec 15, 2022, 4:17 PM IST

കോട്ടയം കൂട്ടിക്കൽ ടോപ്പ് സ്വദേശി അജീഷാണ് പാമ്പാടിയിലെ ജ്വല്ലറിയിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്‌ടിച്ച സംഭവത്തിൽ അറസ്‌റ്റിലായത്.

പാമ്പാടി ജ്വല്ലറി മോഷണം  പാമ്പാടി ജ്വല്ലറി മോഷണം പ്രതി അറസ്‌റ്റിൽ  കോട്ടയം  കൂട്ടിക്കൽ ടോപ്പ് സ്വദേശി  കൂട്ടിക്കൽ  kottayam  pambadi jewellery theft case  Accussed arrested  KOTTAYAM LOCAL NEWS
പാമ്പാടി ജ്വല്ലറി മോഷണം
പാമ്പാടി ജ്വല്ലറി മോഷണം

കോട്ടയം: പാമ്പാടിയിലെ ജ്വല്ലറിയിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്‌ടിച്ച് കടന്നുകളഞ്ഞ ബിജെപി പ്രവര്‍ത്തകനായ പ്രതിയെ പൊലീസ് പിടികൂടി. കൂട്ടിക്കൽ ടോപ്പ് സ്വദേശി അജീഷാണ് (26) അറസ്‌റ്റിലായത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് ടോപ്പ് ഏഴാം വാർഡിൽ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി അജീഷ് മത്സരിച്ചിട്ടുണ്ട്.

കറുകച്ചാലിലും സമാനമായ രീതിയിൽ മോഷണം നടത്തിയത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ കൂട്ടിക്കലിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അജീഷിനെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിന്‍റെ വാഹനം ബിജെപി പ്രവർത്തകർ തടഞ്ഞിരുന്നു.

കൊവിഡ് കാലത്ത് തൊഴിൽ നഷ്‌ടപ്പെട്ടതിനെ തുടർന്നുണ്ടായ കടബാധ്യതകൾ പരിഹരിക്കാനും മാതാപിതാക്കളെ പരിചരിക്കാനുമുള്ള പണത്തിനായാണ് മോഷണം നടത്തിയതെന്ന് അജീഷ് പൊലീസിനോട് പറഞ്ഞു.

Read more: സിസിടിവി ദൃശ്യം: സ്വര്‍ണം വാങ്ങാനെന്ന വ്യാജേന യുവാവ് എത്തി, മാലയുമായി ഓടിപ്പോയി

Last Updated : Dec 15, 2022, 4:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.